More
ഊര്മ്മിളാ ഉണ്ണി പങ്കെടുക്കുന്ന വൈക്കം മുഹമ്മദ് ബഷീര് അവാര്ഡ്ദാനച്ചടങ്ങില് പങ്കെടുക്കില്ലെന്ന് ദീപ നിഷാന്ത്

തൃശൂര്: നടി ഊര്മ്മിളാ ഉണ്ണി പങ്കെടുക്കുന്ന വൈക്കം മുഹമ്മദ് ബഷീര് അവാര്ഡ്ദാനച്ചടങ്ങില് പങ്കെടുക്കില്ലെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഊര്മ്മിളാ ഉണ്ണിയുടെ നിലപാടില് പ്രതിഷേധിച്ചാണ് അവരുടെ പിന്മാറ്റം.
നേരത്തെ എടുത്ത തീരുമാനമാണ് ഇതെന്നും, സംഘാടകരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ദീപനിഷാന്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ’യുടെ ജനറല് ബോഡി യോഗത്തില് നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന് യോഗത്തില് ആവശ്യപ്പെട്ടത് ഊര്മ്മിള ഉണ്ണിയാണെന്നുള്ള റിപ്പോര്ട്ട് പുറത്തുവന്നതോടെ വിവിധ കോണുകളില് നിന്നും വിമര്ശനം ഉയര്ന്നു. ഇതിന്റെ ഭാഗമായാണ് ദീപ നിഷാന്ത് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്ണ്ണരൂപം:
ജൂലൈ ഒന്നാം തിയ്യതി കോഴിക്കോടു വെച്ച് നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ്ദാനച്ചടങ്ങിൽ നിന്ന് ഞാൻ വിട്ടു നിൽക്കുകയാണ്.ഒരു മഹാമനുഷ്യൻ്റെ പേരിലുള്ള ഒരു പുരസ്കാരത്തെ എല്ലാ ആദരവോടും കൂടെ മനസാ സ്വീകരിക്കുന്നതോടൊപ്പം ആ ചടങ്ങിൽ പങ്കെടുക്കുന്ന ഊർമ്മിള ഉണ്ണി എന്ന വ്യക്തിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഞാൻ മാറി നിൽക്കുന്നു. ഞാൻ പങ്കെടുത്തില്ലെങ്കിലും ആ ചടങ്ങിന് ഒന്നും സംഭവിക്കില്ല. പക്ഷേ ഞാൻ പങ്കെടുത്താൽ പ്രശ്നം എനിക്കു മാത്രമാണ്.
കേരളത്തിലെ സ്ത്രീകളുടെ രാത്രിയാത്രാപ്രശ്നങ്ങളെപ്പറ്റി ഒരു ചർച്ചയിൽ ഊർമ്മിള ഉണ്ണി പറഞ്ഞതു കേട്ടിട്ടുണ്ട്,”കേരളത്തിൽ അങ്ങനൊരു പ്രശ്നമേ ഇല്ല. ഇന്നലെ രാത്രി ചെന്നെയിൽ നിന്ന് ഞാൻ എയർപോർട്ടിൽ എത്തി. അവിടെ നിന്ന് ടാക്സി പിടിച്ച് വീട്ടിലെത്തി. ഒറ്റയ്ക്കായിരുന്നു യാത്ര. എനിക്കൊരു പ്രശ്നവുമുണ്ടായില്ല. എന്നെയാരും ഉപദ്രവിച്ചുമില്ല,ശല്യപ്പെടുത്തിയതുമില്ല!” എന്ന്. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് ഞാൻ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ പ്രിവിലേജുകളിൽ നിന്നു കൊണ്ട് നമ്മളനുഭവിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കുമുണ്ടെന്നു കരുതുന്ന വലം പിരി ശംഖിൻ്റെ ഭാഗ്യപ്രചാരകരോട് എനിക്കൊന്നും പറയാനുമില്ല.
അവളോടൊപ്പമല്ല !ഞാനും അവളാണ് എന്ന ബോധ്യത്തിൽ നാളെ നമ്മളോരോരുത്തർക്കും ഇത് സംഭവിക്കാമെന്ന ബോധ്യത്തിൽ
ജോലിക്കു പോകുമ്പോഴോ മടങ്ങി വരുമ്പോഴോ ഒരു കാറ് അടുത്തുവന്നു നിൽക്കാമെന്നും ഡോറ് തുറന്ന് നമ്മെ വലിച്ചതിനകത്തേക്കിടാമെന്നും ജീവൻ എന്ന ഒറ്റ ലക്ഷ്യം മുന്നിൽ നിൽക്കുമ്പോൾ പല ഭീഷണികൾക്കും വഴിപ്പെടാമെന്നും ഒക്കെയുള്ള ബോധ്യത്തിൽ ,അത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്ന വ്യക്തികളോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നു.
എനിക്ക് എല്ലാവരേയും മാറ്റാനാവില്ല.
എൻ്റെ പ്രതിഷേധം എനിക്കിങ്ങനെയേ പ്രകടിപ്പിക്കാനാകൂ.
നേരത്തെ എടുത്ത തീരുമാനമാണ്. സംഘാടകരെ ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. അതൊരു വാർത്തയാക്കാനുള്ള ഉദ്ദേശം എനിക്കില്ലായിരുന്നു. പക്ഷേ രാവിലെ ചിലർ പത്രവാർത്ത കണ്ട് വിളിക്കുന്നുണ്ട്. അന്വേഷിക്കുന്നുണ്ട്. അതു കൊണ്ടു മാത്രം ഇതിവിടെ അറിയിക്കുന്നു.
നന്ദി.
Health
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള് ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
2024ല് സംസ്ഥാനത്ത് 74 കോവിഡ് മരണങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില് 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്ക്ക് കോവിഡ് പരിശോധന നടത്താന് നിര്ദേശം നല്കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല് റാപ്പിഡ് റെസ്പോണ്സ് ടീം (ആര്ആര്ടി) യോഗം ചേര്ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.
ദക്ഷിണ പൂര്വേഷ്യന് രാജ്യങ്ങളില് കോവിഡ് രോഗബാധ വലിയ തോതില് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളില് കോവിഡ് കേസുകള് ഉയരുന്ന സാഹചര്യത്തില് കേരളത്തിലും കോവിഡ് വര്ധിക്കാന് സാധ്യതയുണ്ട്. അതിനാല് ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള് ഉള്ളവര് നിര്ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്ദേശിച്ചു.
kerala
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നുവെന്നും തകർന്നപ്പോൾ ഉത്തരവാദിയില്ലാതെ അനാഥമായെന്നും കെ. മുരളീധരൻ. ഇപ്പോൾ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മലപ്പുറത്തെ കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്തു. പദ്ധതിയുടെ കണ്സള്ട്ടന്റായി പ്രവര്ത്തിച്ച ഹൈവേ എന്ജിനീയറിങ് കണ്സള്ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. ഇതിന് പുറമെ, പദ്ധതിയുടെ പ്രോജക്ട് മാനേജര് എം.അമര്നാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ് കുമാര് എന്നിവരെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി.
സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഡല്ഹി ഐ.ഐ.ടിയിൽ നിന്ന് വിരമിച്ച പ്രൊ. ജി.വി റാവുവിന്റെ നേതൃത്വത്തിൽ മലയാളിയായ ഡോ. ജിമ്മി തോമസ്, ഡോ. അനില് ദീക്ഷിത് എന്നിവരടങ്ങുന്ന വിദഗ്ദ സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഇവരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാര് കമ്പനിക്കും കണ്സള്ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്. ഡീബാർ ചെയ്യപ്പെട്ടതോടെ, കരാറുകാരായ കെ.എന്.ആര് കണ്സ്ട്രക്ഷന് ഇനി ദേശീയപാതയുടെ ടെന്ഡറുകളില് പങ്കെടുക്കാനാവില്ല.
വിദഗ്ധ സംഘം വിശദമായ റിപ്പോര്ട്ട് വരുംദിവസങ്ങളിൽ കേന്ദ്രസര്ക്കാരിന് സമര്പ്പിക്കും. ഇതിനൊപ്പം കേരളത്തിലെ ദേശീയപാത നിര്മാണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും സംഘം പരിശോധിക്കുമെന്നാണ് വിവരം. മെയ് 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്വീസ് റോഡിലേക്ക് വീഴുകയും സര്വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില് ഭീകരരുമായി ഏറ്റുമുട്ടല്; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില് സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില് സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില് പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല് ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില് തുടരുന്നു. മേഖലയില് നാല് ഭീകരവാദികള് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്ധരാത്രിയോടെ തിരച്ചില് ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര് സുരക്ഷ സേനക്ക് നേരെ വെടിയുതിര്ത്തതോടെ ആണ് ഏറ്റുമുട്ടല് ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്, ബാഷ എന്നീ ഭീകരര്ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള് പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില് ഉള്പ്പെട്ട ഭീകരവാദികള് എന്നാണ് സൂചന. പഹല്ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
-
kerala24 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി