X

ഇന്ദ്രപ്രസ്ഥം പോളിംഗ് ബൂത്തിലേക്ക്

രാജ്യം ആരു ഭരിക്കുമോ അവര്‍ക്കൊപ്പമാണ് ഡല്‍ഹി വിധിയെഴുതാറ്. 2014-ല്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയപ്പോള്‍ 2004-ലും 2009-ലും രാജ്യതലസ്ഥാനത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നും. ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച 1999-ല്‍ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരുകയുയായിരുന്നു. രാജ്യതലസ്ഥാനത്തെ മൂഡ് നോക്കി രാജ്യം ആര് ഭരിക്കുമെന്ന് പ്രവചിക്കാമെന്നൊരു വിശ്വാസം പലരും വെച്ച് പുലര്‍ത്താറുണ്ട്. 2013 മുതല്‍ ഡല്‍ഹി ശക്തമായ ത്രികോണ മല്‍സരത്തിനാണ് വോദിയായിട്ടുള്ളത്. മോദി തരംഗം ശക്തമായി ആഞ്ഞുവീശിയ 2014 പൊതു തെരഞ്ഞടുപ്പില്‍ ആകെയുള്ള ഏഴു സീറ്റുകളില്‍ ഏഴും നേടിയിട്ടുണ്ടെങ്കിലും ത്രികോണ മത്സരമുണ്ടാക്കുന്ന വോട്ടുവിഭജനത്തിലാണ് ഇത്തവണയും ബി.ജെ.പിയുടെ പ്രതീക്ഷ. 2013-ല്‍ നടന്ന അസംബ്ലി തെരഞ്ഞടുപ്പോടെയാണ് ആംആദ്മി പാര്‍ട്ടി വരവറിയിച്ചത്. ആദ്യ തവണ ഭൂരിപക്ഷം ലഭിക്കാതെ പോയ അവര്‍ 2015-ല്‍ മഹാഭൂരിപക്ഷത്തിനാണ് അധികാരമേറ്റത്. പക്ഷെ ഇതിനിടയില്‍ നടന്ന പൊതുതെരഞ്ഞടുപ്പില്‍ ബിജെപിയാണ് മുഴുവന്‍ സീറ്റിലും വിജയിച്ചത്. 2014 പൊതെരഞ്ഞടുപ്പിന് മുന്‍പ് സ്വതന്ത്ര ഏജന്‍സി ഡല്‍ഹി വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ കേന്ദ്രത്തില്‍ മോദിക്കും ഡല്‍ഹിയില്‍ ആംആദ്മിക്കുമാണ് വോട്ട് ചെയ്യുക എന്നായിരുന്നു അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ 2014-ലെ അവസ്ഥയല്ല ഇന്ന് ഡല്‍ഹിയില്‍. ജനങ്ങളെ വലച്ചിരുന്ന പലപ്രശ്‌നങ്ങളിലും ആംആദ്മി സര്‍ക്കാര്‍ പരിഹാരം കണ്ടത്തിയാതായി സാധാരണക്കാരടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാം എന്ന തെരഞ്ഞടുപ്പ് വാഗ്ദാനത്തില്‍ നിന്നും ബിജെപി പിറകോട്ട് പോയതടക്കമുള്ള കാര്യങ്ങളാണ് ആംആദ്മി പ്രചാരണായുധമാക്കിയത്. കുറഞ്ഞ നിരക്കില്‍ വൈദ്യൂതി, വെള്ളം വിദ്യാഭ്യാസം എന്നീ കാര്യങ്ങളിലായിരുന്നു ആംആദ്മി സര്‍ക്കാര്‍ കൂടുതലായ ശ്രദ്ധപതിപ്പിച്ചത്. കോണ്‍ഗ്രസ് തങ്ങളുടെ പ്രതാപകാലം തിരിച്ചുപിടിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞടുപ്പ് മു്ന്നില്‍ കണ്ടാണ് പൊതുതെരഞ്ഞടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഷീല ദീക്ഷിത് മടിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആംആദ്മി തയ്യാറായിട്ടും കോണ്‍ഗ്രസ് ഡല്‍ഹി ഘടകം തെരഞ്ഞടുപ്പ് സഖ്യത്തിന് തയ്യാറാവാതിരുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വോട്ട് ഭിന്നിച്ച് ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിമര്‍ശകര്‍ ഉ്ന്നയിക്കുന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ഷീല ദീക്ഷിത് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെയാണ് മല്‍സരിക്കുന്നത്. ആംആദ്മിയുടെ വരവോടെ എതിരാളികള്‍ രാഷ്ട്രീയ വനവാസം വിധിച്ച ഷീല ദീക്ഷിത്തിന്റെ ശക്തമായ തിരിച്ചുവരവിനു പോലും ചിലപ്പോള്‍ തെരഞ്ഞടുപ്പ് സാക്ഷ്യം വഹിച്ചേക്കും.
2014-ലെ തെരഞ്ഞടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 46 ശതമാനവും ബിജെപ്പിക്കായിരുന്നു ലഭിച്ചത്. ആംആദ്മി പാര്‍ട്ടി 33 ശതമാനം വോട്ടും കോണ്‍ഗ്രസ് 15 ശതമാനവും നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വോട്ട് വിഹിതം 54.3 ശതമാനമായി ഉയരുകയും ബി.ജെ.പിയുടേത് 32.3 ശതമാനമായി താഴുകയും ചെയ്തു. കോണ്‍ഗ്രസിന് ആകെ 9.7 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. രാഘവ് ചന്ദ, അതിഷി തുടങ്ങിയ അഭ്യസ്ഥവിദ്യരും പുതുതലമുറ രാഷ്ട്രീയം പറയുന്നവര്‍ക്കുമാണ് ആംആദ്മി ടിക്കറ്റ് നല്‍കിയതങ്കില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അജയ് മാക്കന്‍, മഹാബല്‍ മിശ്ര, ജെ.പി അഗര്‍വാള്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. മനോജ് തിവാരി, മീനാക്ഷി ലേഖി, കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങിയവരാണ് ബി.ജെ.പി നിരയിലെ പ്രമുഖര്‍. രണ്ട് കായിക താരങ്ങളും മല്‍സരരംഗത്തുണ്ട്. 33-കാരനായ ബോക്‌സര്‍ വിജേന്ദര്‍ സിംഗ് ദക്ഷിണ ഡല്‍ഹിയില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നതെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ഗൗതംഗംബീര്‍ ബിജെപി ടിക്കറ്റില്‍ കിഴക്കന്‍ ഡല്‍ഹിയിലാണ് മല്‍സരത്തിനിറങ്ങിയത്.

web desk 1: