Connect with us

Culture

അസാധു നോട്ട് മാറല്‍: കേന്ദ്രത്തിനും ആര്‍.ബി.ഐക്കും സുപ്രീംകോടതി നോട്ടീസ്

Published

on

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റി എടുക്കാന്‍ ഇനിയൊരു അവസരം കൂടി ജനങ്ങള്‍ക്ക് നല്‍കുമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി. ഡിസംബറിമന് ശേഷം പഴയ നോട്ടുകള്‍ മാറ്റി നല്‍കാത്ത റിസര്‍വ് ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

രാജ്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള നോട്ടുനിരോധന പ്രഖ്യാപന വേളയില്‍ മാര്‍ച്ച് അവസാനം വരെ പഴയ നോട്ടുകള്‍ മാറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നതും കോടതി സൂചിപ്പിച്ചു. മാര്‍ച്ച് 31 വരെയുള്ള അവസരം പിന്നീട് കേന്ദ്രം ഡിസംബര്‍ 31 വരെയാക്കി വിജ്ഞാപനം ഇറക്കുകയായിരുന്നു.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മാറ്റിയ ചട്ടങ്ങള്‍ വിശദീകരിക്കണമെന്നും കോടതി കേന്ദ്രത്തോടും ആര്‍.ബി.ഐയോടും ആവശ്യപ്പെട്ടു. മാര്‍ച്ച് അവസാനം വരെ പഴയ നോട്ടുകളുടെ നിക്ഷേപം സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നെങ്കിലും നിയമപ്രകാരം അത് സാധ്യമല്ലെന്നായിരുന്നു അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ മറികടക്കുന്നതായിരുന്നു നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പറഞ്ഞു. അവസരം നല്‍കാതെ ജനത്തിന് പണം നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെന്ന മുന്‍വിധിയെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ ഏപ്രില്‍ പതിനൊന്നിന് വീണ്ടും കോടതി വാദം കേള്‍ക്കും. നോട്ടുകള്‍ മാറാന്‍ എന്‍.ആര്‍.ഐ.ക്കാര്‍ക്ക് മാത്രം സമയപരിധി അനുവദിച്ചതിനെക്കുറിച്ചും കോടതി ചോദിച്ചു. എന്‍ആര്‍ഐകളെ പോലെ ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ മാറ്റാന്‍ കഴിയാത്തവര്‍ക്കും കേന്ദ്രവും ആര്‍.ബി.ഐയും എന്തുകൊണ്ട് പ്രത്യേക പരിഗണന നല്‍കിയില്ലെന്നാണ് കോടതിയുടെ ചോദ്യം.

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending