X

പൊതുമുതൽ നശിപ്പിക്കുന്നു, പാസ്പോർ‌ട്ടും വിസയും റ​ദ്ദാക്കും; കർഷകർക്കെതിരെ ഹരിയാന പൊലീസ്

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹരിയാന പൊലീസ്. ശംഭു അതിര്‍ത്തിയില്‍ സമരം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ നിര്‍ദേശം . തിരിച്ചറിഞ്ഞവരുടെ വിവരങ്ങള്‍ ഹരിയാന പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചിന്റെ ഭാവി ഇന്നറിയാം. സമരത്തിന്റെ അടുത്ത ഘട്ടം കര്‍ഷക നേതാക്കള്‍ ഇന്ന് പ്രഖ്യാപിക്കും. കൂടിയാലോചനകള്‍ക്ക് ശേഷമാകും പ്രഖ്യാപനം. സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതിയുമായി ചര്‍ച്ച നടത്താന്‍ രൂപീകരിച്ച ആറംഗ സംഘം സമരസമിതി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും.

ദേശീയ തലസ്ഥാനത്തേക്കുള്ള മാർച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് ഫെബ്രുവരി 13 മുതൽ പഞ്ചാബിൽ നിന്നുള്ള കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി, ശംഭു പോയിൻ്റുകളിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.

webdesk14: