Connect with us

News

അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു

1968 മെക്‌സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ ആദ്യ സ്വർണനേട്ടം

Published

on

ഉയർന്നു ചാട്ടത്തിലെ വേറിട്ട ശൈലിയായ ‘ഫോസ്ബറി ഫ്ലോപ്പ്’ കായിക ലോകത്തിന് സമ്മാനിച്ച അമേരിക്കൻ ഹൈജംപ് ഇതിഹാസം ഡിക്ക് ഫോസ്ബറി അന്തരിച്ചു.76 വയസ്സായിരുന്നു.ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.വായുവിലുയര്‍ന്ന് മലര്‍ന്ന് കിടന്ന് ബാറിന് മുകളിലൂടെ ഉയർന്നു ചാടുന്നതാണ് ഫോസ്ബറി ഫ്ലോപ്പ്. ഹൈജംപിൽ ഇപ്പോൾ ഏവരും അനുകരിക്കുന്ന ഒരു ശൈലിയാണിത്. 1968 മെക്‌സിക്കോ ഒളിംപിക്സിലായിരുന്നു ഫോസ്ബറിയുടെ ആദ്യ സ്വർണനേട്ടം. ഏഴ് അടിയും നാലേകാല്‍ ഇഞ്ചും ചാടിയാണ് അന്ന് സ്വര്‍ണമെഡല്‍ അമേരിക്കയ്ക്ക് വേണ്ടി സ്വന്തമാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം: വി.ഡി.സതീശൻ

രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞ.

സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രിം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു വരും. ഇതുകൊണ്ടൊന്നും രാഹുലിനേയും കോണ്‍ഗ്രസിനേയും നിശബ്ദമാക്കാനാകില്ല. ജനാധിപത്യ- മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും. കോണ്‍ഗ്രസ് ഒറ്റകെട്ടായി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

Continue Reading

More

ന്യൂജഴ്സിയില്‍ ഹിജാബ് ധരിച്ച ആദ്യ ജഡ്ജി; ഖുര്‍ആന്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് നാദിയ കഹ്ഫ്

ന്യൂജഴ്‌സിയിലെ അറബ്- മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് നാദിയ പറഞ്ഞു

Published

on

അമേരിക്കയിലെ ന്യൂജഴ്‌സിയിലെ പരമോന്നത കോടതിയിലെ ആദ്യത്തെ ഹിജാബ് ധരിച്ചെത്തിയ ജഡ്ജിയെന്ന് ബഹുമതി നാദിയ കഹ്ഫിന്. വെയ്‌നില്‍ നിന്നുള്ള കുടുംബനിയമ- കുടിയേറ്റ അറ്റോണിയായ നാദിയ സ്ഥാനമേറ്റത്. വ്യാഴാഴ്ച ഖുര്‍ആനില്‍ തൊട്ടാണ് നാദിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഒരു വര്‍ഷം മുന്‍പ് ന്യൂജഴ്‌സി ഗവര്‍ണര്‍ ഫിര്‍ മര്‍ഫിയാണ് അവരെ സുപീരിയര്‍ കോര്‍ട്ട് ജഡ്ജിയായി നാമനിര്‍ദേശം ചെയ്തത്. ന്യൂജഴ്‌സിയിലെ പസായിക് കൗണ്ടിയിലാണ് നാദിയയുടെ നിയമനം. ഇതിന് മുന്‍പും യു.എസില്‍ മുസ്‌ലിം വനിതകള്‍ സ്റ്റേറ്റ് ജഡ്ജിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ന്യൂജഴ്‌സിയില്‍ ഹിജാബ് ധരിച്ചൊരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ന്യൂജഴ്‌സിയിലെ അറബ്- മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിച്ച് ഇവിടെ നില്‍ക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് നാദിയ പറഞ്ഞു.

Continue Reading

india

രാഹുലിനെ എത്രഭയക്കുന്നുവെന്നതിന് തെളിവ്:പി.കെ കുഞ്ഞാലിക്കുട്ടി

ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

അമ്പരപ്പിക്കുന്ന വേഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടികള്‍ ഉണ്ടാകുന്നത്. ആ മനുഷ്യനെ ഇവര്‍ എത്രമാത്രം ഭയക്കുന്നുണ്ട് എന്നത് നേരിയ സാധ്യതകളെ പോലും രാഹുലിനെതിരെയുള്ള ആയുധങ്ങളാക്കാനുള്ള വെപ്രാളത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

Trending