കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാനായി വ്യജരേഖ ചമച്ചതായി പോലീസിന് മൊഴി ലഭിച്ചു. ദിലീപിന്റെ ആവശ്യപ്രകാരം മഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെടുന്ന സമയത്ത് ആസ്പത്രിയില്‍ ചികിത്സയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ദിലീപ് ശ്രമിച്ചത്. നാല് ദിവസം ചികിത്സ തേടിയതായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇതേ സമയം ദിലീപ് സിനിമ ചിത്രീകരണത്തില്‍ ആയിരുന്നുവെന്ന് അന്വേഷ സംഘം കണ്ടെത്തിയിട്ടുണ്ട്.