Connect with us

More

സിനിമയിലും ‘പ്രിയനായ’ ദിലീപ്; ഗോപാലകൃഷ്ണനെന്ന മിമിക്രി താരത്തില്‍ നിന്ന് ജനപ്രിയനായകനായ കഥ

Published

on

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്‍മാരും കേസില്‍ ദിലീപിന് പിന്തുണ നല്‍കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ് താരങ്ങള്‍ ദിലീപിനെ തള്ളിപ്പറഞ്ഞത്.

06-1499327230-dileep-006

ദിലീപ് എന്ന ജനപ്രിയനടനെക്കുറിച്ച് സിനിമാമേഖലയിലുള്ളവര്‍ക്ക് ഒട്ടേറെ പറയാനുണ്ടാകും. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല ദിലീപിന്റെ നന്‍മയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് ശ്രദ്ധേയമായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഹനീഫയുടെ കുടുംബത്തെ സിനിമാമേഖലയിലുള്ളവര്‍ തിരിഞ്ഞുനോക്കിയില്ലെന്നത് പ്രചാരണമുണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയ ആ സമയത്ത് തനിക്കും മക്കള്‍ക്കും ദിലീപായിരുന്നു ആശ്രയമുണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് അപകടത്തില്‍പെട്ട് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ ചോദിക്കാതെ സഹായവുമായെത്തി തനിക്കൊപ്പം നിലയുറപ്പിച്ചയാളാണ് ദിലീപെന്ന് അടുത്തിടെ കെ.പി.എ.സി ലളിത ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ നടന്റെ നന്‍മയെക്കുറിച്ച് സിനിമാമേഖലയില്‍ പലരും പുകഴ്ത്തുമ്പോഴും നടന്റെ തിന്‍മയും എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതിന് പിന്നിലും ദിലീപാണെന്ന് പണ്ടേ സ്തുതിയുണ്ട്. എന്തൊക്കെയാണെങ്കിലും മിമിക്രി താരമായി സിനിമയിലേക്കെത്തിയ ആലുവക്കാരന്‍ പയ്യന്‍ തിയ്യേറ്റര്‍ ഉടമയായും നിര്‍മ്മാതാവായും സംഘടനകളുടെ ഭാരവാഹിയായും മാറിയ കഥകള്‍ ഒട്ടേറെ ഉദ്ദ്വേഗങ്ങള്‍ നിറഞ്ഞതാണ്.

attack-on-actress-dileep-files-police-complaint-24-1487941174

1968-ഒക്ടോബര്‍ 27ന് ആലുവ സ്വദേശിയായ പത്മനാഭന്‍പിള്ളയുടേയും സരോജത്തിന്റെയും മൂത്തമകനായാണ് ദിലീപ് ജനിച്ചത്. ആലുവയിലെ വിവിബിഎച്ച് കോളേജില്‍ വിദ്യാഭ്യാസം നേടിയ ഗോപാലകൃഷ്ണന് പിന്നീട് സിനിമയില്‍ നിന്നാണ് ദിലീപ് എന്ന പേര് ലഭിക്കുന്നത്. പഠനകാലത്തുതന്നെ മിമിക്രിയിലെ പ്രകടനം പുറത്തെടുത്ത ദിലീപ് കൊച്ചിന്‍ കലാഭവനിലും തുടര്‍ന്ന് നാദിര്‍ഷായുമൊത്തുള്ള സൗഹൃദങ്ങളിലൂടെയും സിനിമയിലെത്തി. കമലിനൊപ്പം അസിസ്റ്റന്റ് ഡയറക്‌റായി സിനിമയില്‍ അരങ്ങേറിയ ദിലീപിന് അഭിനയിക്കാനായിരുന്നു ഏറെയിഷ്ടം. സംവിധാന സഹായിയായി തുുടരുമ്പോഴും സിനിമയില്‍ കിട്ടിയ കൊച്ചുകൊച്ചുവേഷങ്ങളില്‍ ദിലീപ് അഭിനയിച്ചു ശ്രദ്ധനേടി. 1992-ല്‍ കമലിന്റെ എന്നോടിഷ്ടം കൂടുമോ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. ചെറിയ വേഷമാണെങ്കിലും അഭിനയം ശ്രദ്ധിക്കപ്പെട്ടു.

06-1499327597-dileep-manjuwarrier-2

പിന്നീടങ്ങോട്ട് വിജയത്തിന്റെ കാലഘട്ടമായിരുന്നു. ജോഷിയുടെ സൈന്യത്തിലൂടെയും മാനത്തെ കൊട്ടാരത്തിലൂടേയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ സുനിലിന്റെ സംവിധാനത്തിലെ മാനത്തെ കൊട്ടാരത്തിലൂടെ ദിലീപെന്ന നടനെ മലയാളികള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അതിനുശേഷം ദിലീപായി മാറിയ ജനപ്രിയതാരം സല്ലാപത്തിലൂടെ നായകനുമായി. മഞ്ജുവാര്യര്‍ക്കൊപ്പമുള്ള വേഷം ജീവിതത്തിലെ മികച്ച വേഷത്തിനും തുടക്കമിട്ടു. മഞ്ജുവാര്യരെ വിവാഹം കഴിച്ചതിനുശേഷം ദിലീപ് ചെയ്ത എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു.

06-1499327565-dileep-manjuwarrier-11

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി അരങ്ങേറിയ കാവ്യമാധവനൊപ്പം ലാല്‍ജോസ് ദിലീപിനെ അഭിനയിപ്പിച്ചു. ഈ ചിത്രമായിരുന്നു ദിലീപിന്റെ ജീവിതത്തിന് വെല്ലുവിളിയായത്. അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് ദിലീപ് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറി. 2014-ല്‍ ദിലീപ് മഞ്ജുവുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചു. പിന്നീട് പരന്ന കഥകളുടെ അവസാനം കാവ്യമാധവനെ വിവാഹം ചെയ്തുകൊണ്ടാണ് അവസാനിപ്പിച്ചത്. മാസങ്ങള്‍ക്കുമുമ്പ് നടന്ന വിവാഹത്തിനുശേഷം ദിലീപിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു.

dileep-kavya-new-jpg-image-784-410

അതിനിടെ ഒരു മാസത്തോളം നീണ്ടുനിന്ന തിയ്യേറ്റര്‍ ഉടമകളുടെ സമരം ദിലീപിന്റെ ഇടപെടലോടെ പരാജയപ്പെട്ടു. പുതിയ സംഘടനയുടെ തലപ്പത്തേക്ക് ദിലീപ് എത്തപ്പെട്ടു. വിജയത്തിന്റെ മാധുര്യവുമായി കഴിയുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപ് സംശയത്തിന്റെ നിഴലിലാകുന്നത്. ആദ്യഭാര്യ മഞ്ജു തന്നെ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കുബുദ്ധിയിലൂടെ കാര്യങ്ങള്‍ നിയന്ത്രിച്ച ദിലീപ് അത്യന്തം നാടകീയസംഭവങ്ങള്‍ക്ക് അന്ത്യം കുറിച്ചാണ് അറസ്റ്റിലാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.എസ്.എഫ് ‘ശിഖരം’ സംഘടന ക്യാമ്പയിൻ: രാജ്യത്തിൻ്റെ പ്രതീക്ഷ വിദ്യാർത്ഥികളിലാണ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം തങ്ങൾ കൂട്ടിച്ചേർത്തു

Published

on

കൊണ്ടോട്ടി: രാജ്യത്തിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ ഭരണകൂടം മുന്നോട്ട് പോകുമ്പോൾ ഭാവി ഇന്ത്യയുടെ പ്രതീക്ഷ വിദ്യാർത്ഥികളിലാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘അനീതിയോട് കലഹിക്കാൻ, അറിവിൻ്റെ അർത്ഥമറിയുക’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ശിഖരം’ ക്യാമ്പയിൻ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം. ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സൃഷ്ടിപരമായി ഇടപെടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിൽ എം.എസ്.എഫിൻ്റെ ഇടപെടൽ ആശാവഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മെയ് 1 മുതൽ ജൂൺ 31 വരെയാണ് ക്യാമ്പയിൻ നടത്തപ്പെടുന്നത്.

ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി.

ടി.വി.ഇബ്റാഹീം എം.എൽ.എ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് ഡോ: വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഫാരിസ് പൂക്കോട്ടൂർ, പി.എച്ച്.ആയിഷ ബാനു, സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എ.ബഷീർ, കെ.ഷാഹുൽ ഹമീദ്, സംസ്ഥാന വിംഗ് കൺവീനർമാരായ സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, കെ.എ.ആബിദ് റഹ്‌മാൻ, ഡോ: ഫായിസ് അറക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, റാഷിദ് കൊക്കൂർ, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.ഖമറുസമാൻ, കെ.എം.ഇസ്മായിൽ, പി.ടി.മുറത്ത്, ടി.പി.നബീൽ, യു.അബ്ദുൽ ബാസിത്ത്, അഡ്വ: വി.ഷബീബ് റഹ്‌മാൻ, നവാഫ് കളളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, വി.പി.ജസീം, സിപി.ഹാരിസ്, മുസ്‌ലിംലീഗ് കരിപ്പൂർ മേഖല ജനറൽ സെക്രട്ടറി ബീരാൻകുട്ടി മാസ്റ്റർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജനറൽ കൺവീനർ റിള പാണക്കാട് എന്നിവർ പ്രസംഗിച്ചു.

Continue Reading

kerala

മുകുന്ദൻ സി. മേനോൻ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാർഡ് സിദ്ദിഖ് കാപ്പന്

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്

Published

on

മുകുന്ദന്‍ സി.മേനോന്‍ സുഹൃദ് സംഘത്തിന്റെ അവാര്‍ഡിന് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി. മേനോന്റെ സ്മരണാര്‍ത്ഥം സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഹത്രാസിലെ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് പോയ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ യു.എ.പി.എ. നിയമം ഉപയോഗിച്ച് രണ്ട് വര്‍ഷത്തോളം തടവറയിലിട്ടിരുന്നു. ഒടുവില്‍ സുപ്രിംകോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മുകുന്ദന്‍ സി. മേനോന്റെ 17ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

Continue Reading

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Trending