Connect with us

More

മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പോസ്റ്റ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള മാധ്യമവാര്‍ത്തകളെ പരിഹസിച്ചും ആക്ഷേപിച്ചും ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓരോ വാര്‍ത്തക്കും മറുപടി നല്‍കിയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. അന്വേഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രത്യേകിച്ച് ചാനലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. മാധ്യമങ്ങളെ അതിരൂക്ഷമായി ആക്ഷേപിക്കുകയാണ് പോസ്റ്റില്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ രണ്ടു മൂന്നു ദിവസമമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…
1. ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യേപേക്ഷ നല്‍കി എന്ന് സൂചന..
ഇങ്ങനെ ഒരു നിലപാട് ഇരുവരും നടത്തിയിട്ടു പോലും ഇല്ല.. തെറ്റ് ചെയ്യാത്ത ഞാന്‍ എന്തിനാ മുന്‍കൂര്‍ ജാമ്യം എടുക്കുന്നെ എന്നാണ് സുഹൃത്തുക്കളുടെ ചോദ്യത്തിന് ദിലീപ് മറുപടി പറഞ്ഞത്. നാദിര്‍ഷായുടെ സഹോദരനും നിഷേധിച്ചിട്ടുണ്ട്..
2. ദിലീപിനോടും നാദിര്ഷയോടും കൊച്ചി വിട്ടു പോകരുത്. ഉടനെ ആറസ്റ്റ് ഉണ്ടാകും എന്ന് സൂചന..
ഈ മാധ്യമ പ്രവര്‍ത്തകര്‍ കിടന്നു കീറി മുറിക്കുമ്പോള്‍ ആണ് ദിലീപേട്ടനും കാവ്യയും കൊച്ചി വിട്ടു തൃശ്ശൂരില്‍ അമ്പലത്തില്‍ പോയി തൊഴുതതു. ഇങ്ങനെ ഒരു അറിയിപ്പും അവര്‍ക്ക് പോലീസ് കൊടുത്തിട്ടില്ല.. ഇങ്ങള് എന്താണ് മാധ്യമ ചങ്ങാതിമാരെ ഇവരെ ഒക്കെ ഒന്നും സമയത്തിന് അറിയിച്ചൂടെ. പിന്നെ അറസ്റ്റ് അത് ദിവസം 5 ആയി കണ്ണില്‍ പെട്രോളും ഒഴിച്ച് നോക്കി ഇരിക്കുന്നത്..
3. കാവ്യയുടെ പേരിലുള്ള വീട് പൂട്ടി ഇരിക്കുന്നു. കാവ്യാ ഒളിവില്‍..
അല്ല ഞങ്ങക്ക് അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യനാ.. അതിനു നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ..
4. ലക്ഷ്യയില്‍ റൈഡ് വീഡിയോ കണ്ടെടുത്തു.. അടുത്ത ബ്രേക്കിംഗ് ന്യൂസ്
ഇത് അതികം ഓടിക്കാന്‍ മാധ്യമ ചേട്ടന്മാര്‍ക്കു പറ്റിയില്ല. ഡിജിപി സര്‍ തന്നെ പൊളിച്ചു അണ്ണാക്കില്‍ കൊടുത്തു..മാര്‍ച്ചില്‍ കിട്ടിയ വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ എങ്ങനെയാ ല്കഷ്യയില്‍ നിന്നു കണ്ടെടുത്തത്..
5. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി..
ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം.. ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണാതുള്ളൂ
6. സുനി ദിലീപുമായി സംസാരിച്ചു. ദിലീപിനെ ചോദ്യം ചെയ്യാന്‍ പുതിയ ചോദ്യാവലി ഉണ്ടാക്കുന്നു..
കഴിഞ്ഞ ഒരു വര്ഷത്തെ ഫോണ്‍ ലിസ്റ്റ് എടുത്തതില്‍ സുനി ദിലീപിനെയോ ദിലീപ് സുനിയെയോ വിളിച്ചതായി രേഖകള്‍ ഇല്ല… പോലീസിനോട് സുനി ഇപ്പോള്‍ പറയുന്നത് ദിലീപിനോട് നേരിട്ടോ അല്ലാതെയോ സംസാരിച്ചിട്ടില്ല എന്നാണ്..
അപ്പോള്‍ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ച നീ ഒക്കെ ഈ കണ്ടെത്തിയ തെളിവുകള്‍ ഒക്കെ കൊണ്ടു പോലിസിനെ ഏല്‍പ്പിച്ചാല്‍ ഈ കേസ് അങ്ങ് പെട്ടെന്ന് തീര്‍ക്കായിരുന്നു.. ദിലീപ് എന്ത് ദ്രോഹം ആണ് നിന്നോടൊക്കെ ചെയ്തത്..നിന്റെ ഒക്കെ പേക്കൂത്തുകള്‍ക്ക് നിന്നു തരാത്തത് കൊണ്ടോ? വേശ്യാനെറ്റും ചരമഭൂമി ഒക്കെ മത്സരിക്കുക ആണ് ദിലീപിനെ പ്രതി ചേര്‍ക്കാന്‍.. ഇതിന്റെ പിന്നില്‍ ഒരു ശക്തി ഉണ്ട് കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെ നന്ദി നമസ്‌ക്കാരം

kerala

കാലിത്തീറ്റയിലും വിഷം; ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു

Published

on

കോട്ടയം: കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിലെ പലയിടങ്ങളിലും നിരവധി പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയുന്നു.

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു. ചെങ്ങന്നൂരില്‍ കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ ആകാമെന്നാണ് കരുതുന്നത്. ചെങ്ങന്നൂര്‍ മംഗലം അനുഷാ ഭവനില്‍ ഗീതാകുമാരിയുടെ വീട്ടിലെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഇതിനൊപ്പം ഇവരുടെ വീട്ടിലെ തന്നെ 5 പശുക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശനിയാഴ്ച കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഞായറാഴ്ച രാവിലെ മുതലാണു വയറിളക്കവും അസ്വസ്ഥതയും ഉണ്ടായതെന്ന് ഉടമ പറഞ്ഞു.

Continue Reading

Environment

ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം: അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Published

on

കോഴിക്കോട്: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരം വരെ പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം നാളെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ ജനുവരി 31നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി

31 മുതല്‍ ഫെബ്രുവരി നാല് വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

Continue Reading

india

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 6-6.8 ശതമാനം ഇടിയുമെന്ന് സാമ്പത്തിക സര്‍വേ

ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.

Published

on

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിക്കുമെന്ന് സാമ്പത്തിക സര്‍വേ. എന്നാല്‍ ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-24ല്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച നേടും. മുന്‍ വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.

മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്‍ഡ് കൂടിയത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ആഗോളതലത്തില്‍ ചരക്കു വില ഉയര്‍ന്നു നില്‍ക്കുന്നതില്‍ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്‍ രൂപയുടെ മൂല്യം ഇടിയുമെന്നും സര്‍വേ മുന്നറിയിപ്പു നല്‍കുന്നു. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്‍വേ പറഞ്ഞു.

Continue Reading

Trending