Connect with us

Culture

ദിലീപ് സാക്ഷികളെ സ്വാധീനിച്ചു; സാക്ഷിയാകാനില്ലെന്ന് മഞ്ജുവാര്യര്‍

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്നും പൊലീസ് പറയുന്നു.

അതേസമയം, കേസില്‍ ചൊവ്വാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കും. നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറെ കുറ്റപത്രത്തില്‍ സാക്ഷിയായി ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. മഞ്ജുവാര്യറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്. നേരത്തെ മഞ്ജുവിനെ സാക്ഷിയാക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മഞ്ജു അസൗകര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യം അന്വേഷണസംഘം കോടതിയില്‍ ഉന്നയിക്കും.

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ക്കും. നാളെ ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പാസ്പോര്‍ട്ട് നല്‍കണമെന്നാണ് ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘രാമരാജ്യം സ്ഥാപിക്കാന്‍ സഹായിക്കണം’; ആവശ്യങ്ങള്‍ നിരസിച്ച ക്ഷേത്ര പൂജാരിയ്ക്ക് നേരെ ‘രാമരാജ്യ സൈന്യത്തിന്റെ’ ക്രൂര മര്‍ദനം

ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കണ്‍വീനറുമായ എം.വി. സൗന്ദരരാജന്‍ മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

Published

on

രാമരാജ്യം സ്ഥാപിക്കുന്നതിനായി സഹായിക്കാന്‍ വിസമ്മതിച്ച ക്ഷേത്ര പൂജാരിക്ക് ‘രാമരാജ്യ സൈന്യത്തിന്റെ’ അതിക്രൂര മര്‍ദനം. ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പൂജാരി സി.എസ്. രംഗരാജനാണ് മര്‍ദനത്തിനിരയായത്. അദ്ദേഹത്തെ വീട്ടില്‍ കയറി ആക്രമിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴിനാണ് സംഭവം നടന്നത്. മുഖ്യ പൂജാരിയുടെ പിതാവും ക്ഷേത്ര സംരക്ഷണ പ്രസ്ഥാന കണ്‍വീനറുമായ എം.വി. സൗന്ദരരാജന്‍ മാധ്യമങ്ങളെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

രാമരാജ്യം സ്ഥാപിക്കുന്നതിന് രംഗരാജന്റെ രക്ഷാകര്‍തൃത്വവും സാമ്പത്തിക സംഭാവനയും സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ രംഗരാജനെ പ്രതികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ചില്‍ക്കൂറിലെ തന്റെ വീട്ടില്‍ ഇരുപതോളം പേര്‍ അതിക്രമിച്ചു കയറി തന്നെ ആക്രമിച്ചതായി രംഗരാജന്‍ പരാതിയില്‍ പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന രംഗരാജന്റെ ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുരക്ഷിതനാണെന്നും ആശുപത്രിയില്‍ തുടരുകയാണെന്നും പിതാവ് സൗന്ദരരാജന്‍ പറഞ്ഞു.

‘ഇക്ഷ്വാകു വംശത്തിന്റെ പിന്‍ഗാമികളാണെന്ന് സ്വയം പ്രഖ്യാപിച്ച്, സ്വന്തമായി നിയമങ്ങളുണ്ടാക്കി ആളുകളെ ശിക്ഷിക്കുന്നതിനായി സ്വകാര്യ സൈന്യങ്ങളെ സൃഷ്ടിച്ച് രാമരാജ്യം രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണ് ആക്രമികള്‍. എന്റെ മകന്‍ അവരുമായി ആശയവിനിമയത്തിന് താത്പര്യമില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്,’ സൗന്ദരരാജന്‍ പറഞ്ഞു.

‘രാമരാജ്യ സൈന്യത്തിന് നേതൃത്വം നല്‍കുന്ന പ്രധാന പ്രതിയായ വീര രാഘവ റെഡ്ഡിയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്,’ ഇന്‍സ്‌പെക്ടര്‍ ജി. പവന്‍ കുമാര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വ്യാപിച്ചുകിടക്കുന്ന രാമരാജ്യ സൈന്യത്തിന്റെ ഭരണാധികാരിയായിട്ടാണ് പ്രധാന പ്രതി സ്വയം വിശേഷിപ്പിക്കുന്നത്. തന്റെ വാക്ക് മാത്രമേ പാലിക്കാവൂ എന്നും പ്രതി പറയുന്നു. എട്ട് വര്‍ഷമായി നിലവിലുള്ള ഈ സംഘം ഉഗാദി ഉത്സവത്തിന് മുമ്പ് തങ്ങളുടെ ദൗത്യം അംഗീകരിക്കണമെന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും രംഗരാജന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറയുന്നു.

Continue Reading

india

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണം: കോണ്‍ഗ്രസ് എം.പി ബിമോല്‍ അക്കോയിജം

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

Published

on

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണമെന്ന് ഇന്നര്‍ മണിപ്പൂര്‍ എം.പിയും ജെ.എന്‍.യു പ്രൊഫസറുമായ ബിമോല്‍ അക്കോയിജം. നിലവിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുന്ന സര്‍ക്കാരിനെയാണ് മണിപ്പൂരിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

ബിരേന്‍ സിങ്ങിന്റെ രാജി ബി.ജെ.പിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഗൗരവ് ഗോഗൊയ്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങള്‍ പരിഹരിക്കുന്നതിനുപകരം ബി.ജെ.പിയെ സംരക്ഷിക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തിയതെന്നും ഗോഗൊയ് പറഞ്ഞു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയൊന്നുമില്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആണ് ബിരേന്‍ സിങ് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്.കലാപബാധിതമായ മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടുമടങ്ങിയതിന് പിന്നാലെയായിരുന്നു രാജി.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബി.ജെ.പി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു

കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

Published

on

കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നല്‍കിയ കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. ജോലി ചെയ്യുന്നിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

കയര്‍ ബോര്‍ഡ് ഓഫിസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കുടുംബം അറയിച്ചു.

ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.

Continue Reading

Trending