ചെന്നൈ: ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. കരുണാനിധിയെ എന്റോസ്‌കോപിക്ക് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അനാരോഗ്യം കാരണം ജൂലൈ 17ന് നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കരുണാനിധിക്ക് വോട്ട് രേഖപ്പെടുത്താനായിരുന്നില്ല.