തിരുവനന്തപുരം: വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പലതവണ നിര്‍ദേശം നല്‍കിയിട്ടും ജോലിക്ക് ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഇനിയും വിട്ട് നില്‍ക്കുന്നവരോട് സര്‍വീസില്‍ ഉടന്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗം തുടങ്ങിയപ്പോഴും ഇവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.