ബെഗളൂരൂ: കന്നഡ ചലച്ചിത്ര മേഖലയിലെ ലഹരി ഇടപെടുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയടക്കം 12 പേരെ പ്രതിചേര്‍ത്ത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. ലഹരി ഇടപാടിലെ മുഖ്യ കണ്ണിയെന്നു കരുതുന്ന ശിവപ്രകാശാണ് ഒന്നാം പ്രതി. നടി രാഗിണി രണ്ടാം പ്രതിയാണ്. ഇന്നലെ അറസ്റ്റിലായ ആഫ്രിക്കന്‍ സ്വദേശിക്ക് ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ഇടപാടിന്റെ തെളിവുകള്‍ സിസിബിക്ക് ലഭിച്ചു

കന്നഡ സിനിമ മേഖലയിലെ ലഹരി റാക്കറ്റിന്റെ കണ്ണികള്‍ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്. നടന്‍ വിവേക് ഒബാറോയിയുടെ ബന്ധുവായ ആദിത്യ ആല്‍വയും പ്രതിപട്ടികയിലുണ്ട്. ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ ആഫ്രിക്കന്‍ സ്വദേശി ലോം പെപ്പര്‍ സാംബയ്ക്ക് കന്നഡ സിനിമ മേഖലയിലെ പലരുമായും ബന്ധമുണ്ടെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറുമായും ഇയാള്‍ പലതവണ ഇടപാടുകള്‍ നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.