ജിദ്ദ: ചികിത്സയിലായിരുന്ന മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എം.പി ഇന്നലെ വൈകുന്നേരം ആസ്പത്രി വിട്ടു. നാളെ അദ്ദേഹം ദുബൈയിലേക്ക് മടങ്ങും. ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലെ കിങ് ഫഹദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.