Connect with us

Video Stories

കാശാവരുത്, മികവാകട്ടെ കലയുടെ മാനദണ്ഡം

Published

on

കലയുടെ കണ്ണായ കണ്ണൂരില്‍ ഉല്‍സവാന്തരീക്ഷത്തില്‍ അമ്പത്തേഴാമത് സംസ്ഥാന സ്‌കൂള്‍ കലാമേളക്ക് തിരശീല ഉയര്‍ന്നപ്പോള്‍ തന്നെ മേളക്കു പുറത്തുള്ള കള്ളക്കളികളെക്കുറിച്ചുള്ള ആശങ്കകളും പിന്നണിയില്‍ നിന്നുയരുന്നു. 232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം വരുന്ന കൊച്ചുകലാകാരന്മാരും കലാകാരികളും വേദികളില്‍ തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനെത്തുന്നത് കേരളത്തിന്റെ കലാ രംഗത്തെ വളര്‍ച്ചക്കും ഭാവിക്കും വലിയ നേട്ടമാണെങ്കിലും ഇതിന്റെ നടത്തിപ്പിനെക്കുറിച്ചും വിധി നിര്‍ണയത്തെക്കുറിച്ചുമുള്ള പരാതി പ്രളയങ്ങള്‍ പായസത്തിലെ കല്ലുകടിയാകുകയാണ്.

 

യേശുദാസ്, ജയചന്ദ്രന്‍, വിനീത്, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ പോലുള്ള ഒട്ടനവധി കലാകാരന്മാരും സംഗീതജ്ഞരും വളര്‍ന്നുവന്ന മേളയാണ് ഇത്. അതുകൊണ്ടുതന്നെ സിനിമയിലേക്കുള്ള കവാടമെന്ന വിശേഷണം ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ സ്‌കൂള്‍ കലാമേളക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുന്നു. സബ്ജില്ലാ കലാമേളകളിലും ജില്ലാ കലോല്‍സവങ്ങളിലും നിന്ന് ഉയര്‍ന്നുകേട്ട ക്രമക്കേടുകളും അഴിമതികളും പതിവുപോലെ ഇത്തവണയുംനമ്മെ വ്യാകുലപ്പെടുത്തുന്നതാണ്.

ഒരു വിധികര്‍ത്താവ് തനിക്ക് നാലു ലക്ഷം രൂപ തന്നാല്‍ ഒന്നാമതെത്തിക്കാം എന്ന് രക്ഷിതാവിനോട് വാഗ്ദാനം ചെയ്യുന്ന മൊബൈല്‍സംസാരം പരസ്യമാകുകയുണ്ടായി. തൃശൂര്‍ ജില്ലാ കലോല്‍സവത്തിനിടെ മാര്‍ക്ക് കുറഞ്ഞതിന് കുട്ടിയുടെ മാതാവ് വിധി കര്‍ത്താവിന്റെ കരണത്തടിച്ചതും നാം കേട്ടു. കോഴിക്കോട് ജില്ലാ കലോല്‍സവത്തിനിടെ വിജിലന്‍സ് പരിശോധന. കലാമണ്ഡലത്തിലെ പ്രശസ്ത നര്‍ത്തകിയുടെ പേരില്‍ ആള്‍മാറാട്ടവും നടന്നു. മേളയിലെ വിജയത്തിലൂടെ സിനിമയിലും മറ്റും മുഖം കാണിക്കാമെന്ന കൊതിയാണ് ചിലര്‍ക്കെങ്കില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മക്കളെ പണം കായ്ക്കുന്ന താരങ്ങളാക്കാമെന്ന ആര്‍ത്തിയാണ് മറ്റുചില രക്ഷിതാക്കള്‍ക്ക്.

ഒന്നാം സ്ഥാനം നേടിയവരാണ് മുന്‍കാലങ്ങളില്‍ കേരളത്തിന്റെ കലാ സംഗീത രംഗങ്ങളില്‍ പിന്നീട് ഉയര്‍ന്നുവന്നിട്ടുള്ളതെന്ന് പിന്‍വാതില്‍ ശരണക്കാര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ക്ലാസിക് നൃത്തയിനങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെത്തുന്ന പലരും ഈ അനഭിലഷണീയ പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണ്. ഇതൊക്കെ വ്യക്തമാക്കുന്നത് കലോല്‍സവ വിധി നിര്‍ണയത്തിലെ നിഷ്പക്ഷത ഇപ്പോഴും അമ്മാത്തെത്തിയിട്ടില്ല എന്നുതന്നെ.

 

തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം തന്നെ ലഭിക്കണമെന്ന വാശിയുമായി വന്‍തുക ചെലവഴിച്ച് കലോല്‍സവത്തിനെത്തുന്ന കൊച്ചമ്മമാരെ നിലക്കുനിര്‍ത്താന്‍ സംഘാടകര്‍ക്ക് കഴിയണം. മേളയില്‍ ആയിരക്കണക്കിന് അപ്പീലുകള്‍ എത്തുന്നുവെന്നതും ഫലങ്ങള്‍ കോടതി കയറുന്ന പ്രവണതയും ഭൂഷണമല്ല. വിധി നിര്‍ണയം ഉപജില്ലാ തലങ്ങളില്‍ തന്നെ കുറ്റമറ്റതാക്കാനായാലേ അനാവശ്യമായ അപ്പീലുകള്‍ കുറക്കാനാകൂ. ഇതിനാകണം വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടത്. മാപ്പിള കലാമല്‍സരങ്ങള്‍ക്കും അനഭിലഷണീയമായ വിധി നിര്‍ണയങ്ങള്‍ നടക്കുന്നുണ്ട്. തമിഴ് വിദ്യാര്‍ഥികളുടെ പരാതികളും പരിഗണിക്കപ്പെടണം.

വിധി കര്‍ത്താക്കളുടെ പേരുകള്‍ വകുപ്പിലെ ചിലര്‍ മുന്‍കൂട്ടിതന്നെ പരസ്യപ്പെടുത്തുകയും അവരെ രക്ഷിതാക്കളും ഗുരുക്കന്മാരും മറ്റും രഹസ്യമായി കണ്ട് മുന്‍കൂട്ടി തന്നെ കരാറുറപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിലെ രാഷ്ട്രീയ സംഘടനകളില്‍പെട്ടവരാണ് ഇതിനുപിന്നില്‍. കല എന്നതൊരു തപസ്യയാണ്. കാശാകരുത്, മെറിറ്റാകണം അതിലെ മാനദണ്ഡം. സാധാരണക്കാരും പട്ടിണിക്കാരുമായ കുട്ടികളുടെ കലാ മികവ് പ്രകടിപ്പിക്കാനും അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരാനുമാവണം സംഘടാകരുടെയും കലാകേരളത്തിന്റെയും ശ്രദ്ധ. ലക്ഷങ്ങള്‍ ചെലവഴിച്ചെത്തുന്ന കുട്ടികള്‍ക്കിടയില്‍ കെട്ടിട നിര്‍മാണത്തൊഴിലാളി അനിലിന്റെ മക്കളായ ആഷ്ബിനും ആഷ്‌ലിയും ചിലങ്ക കടം വാങ്ങിയാണ് പാലക്കാട്ടെ മേളയിലെത്തിയത്.

പണമില്ലാത്തതുകാരണം ജില്ലാ കലോല്‍സവത്തില്‍ ഈ പിതാവ് തന്നെയാണ് നൃത്തയിനങ്ങളില്‍ മകന്റെ ചമയം നിര്‍വഹിച്ചത്. സമര്‍പ്പിത മനസ്‌കരായ കലാകാരന്മാരുടെ പരിശീലനവും കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്നുണ്ട്. ഇവരുടെയെല്ലാം സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന വിധമാണ് മറ്റു ചിലരുടെ പെരുമാറ്റവും കാശിനുവേണ്ടിയുള്ള ആര്‍ത്തിയും. കുട്ടികളുടെ കലാപ്രകടനത്തെ അവര്‍ക്കു മാത്രമായി വിടുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. കലോല്‍സവ മാന്വല്‍ 1995ന് ശേഷം ഇതുവരെയും പരിഷ്‌കരിച്ചിട്ടില്ല. അടുത്ത വര്‍ഷം അതുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നല്ലതുതന്നെ. ഗോത്ര വര്‍ഗ കലകളെ ഉള്‍പെടുത്താനുള്ള ശ്രമവും സ്വാഗതാര്‍ഹമാണ്.

മംഗലംകളി, വട്ടക്കളി, ഇന്ദ്രജാലം, പുള്ളുവന്‍പാട്ട് തുടങ്ങിയവ പരിഗണനയിലാണ്. എന്നാല്‍ എല്ലാറ്റിനുമുപരി നാം ചെയ്യേണ്ടത് കുട്ടികളില്‍ അനാവശ്യമായ മാനസിക സമ്മര്‍ദം സൃഷ്ടിക്കാതിരിക്കുകയാണ്. ക്ലാസിക് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന നൃത്തയിനങ്ങള്‍ക്ക് കേരളവുമായി പുലബന്ധം പോലുമില്ലെന്ന വിമര്‍ശവുമുണ്ട്. കലാതിലകം, പ്രതിഭ പട്ടങ്ങള്‍ പിന്‍വലിച്ചെങ്കിലും ഗ്രേസ് മാര്‍ക്ക് എന്ന ആകര്‍ഷണമാണ് മറ്റൊരു കടമ്പ. എഞ്ചിനീയറിങിനും മറ്റും ഈ മാര്‍ക്ക് കിട്ടിയിട്ടെന്ത് നേട്ടമാണ് കുട്ടിക്കുള്ളത്.

കലാ പരിശീലനം മൂലം മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറയുന്നുവെന്ന് കണ്ടാണ് ഇത് ഏര്‍പെടുത്തിയതെങ്കിലും മികച്ച ഗ്രേഡ് നേടിയവര്‍ക്ക് മാത്രമായി ഇത് ചുരുങ്ങുന്നതും മല്‍സരത്തിന് വഴിവെക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ 1.75 കോടിയില്‍ നിന്ന് 2.10 കോടിയായി കലോല്‍സവ വിഹിതം നീക്കിവെച്ചിട്ടുണ്ടെങ്കിലും നോട്ട് റദ്ദാക്കല്‍ മൂലം സമ്മാനം, ഊട്ടുപുര, ഗതാഗതം തുടങ്ങിയവക്കൊക്കെ ചെക്ക് എന്നത് കണ്ണൂരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് സര്‍ക്കാരും ബാങ്കുകളും ഇടപെട്ട് പരിഹാരം കാണണം.

പരിസ്ഥിതി സൗഹാര്‍ദ മേളയെന്നതും പച്ചക്കറികള്‍ ആതിഥേയജില്ലയിലെ കുട്ടികള്‍ സ്വന്തം വീടുകളില്‍ വിളയിച്ച് എത്തിച്ചുവെന്നതും മറ്റൊരു കലയാണ്. കണ്ണൂരിലെ വേദികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍ കേരളത്തിന്റെ മുഴുവന്‍ പ്രദേശങ്ങളെയും പ്രതീകാത്മകമായി രേഖപ്പെടുത്തുന്നതാണ്. സന്മസ്സുള്ളവര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഈ വിദ്യാര്‍ഥികളായിരിക്കട്ടെ സ്‌കൂള്‍ കലോല്‍സവ സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കുമെല്ലാമുള്ള വഴികാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending