india

തമിഴ്‌നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: മന്ത്രി കെ പൊന്മുടിയുടെ വീട്ടിലടക്കം പത്തോളം ഇടങ്ങളിൽ പരിശോധന

By webdesk15

July 17, 2023

തമിഴ്‌നാട്ടിൽ വീണ്ടും മന്ത്രിമാരുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം പത്തോളം ഇടങ്ങളിലാണ് രാവിലെ ഏഴ് മണി മുതൽ പരിശോധന ആരംഭിച്ചിരിക്കുന്നത്.മന്ത്രി കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.