കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും.
ബുധനാഴ്ചയിലെ അവധിക്ക്പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.