Connect with us

News

എല്‍ ക്ലാസിക്കോ ഇന്ന്; ബാര്‍സയും റയലും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-30 ന് നടക്കുന്ന അങ്കത്തില്‍ ബാര്‍സയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് കിരീടം ഏറെക്കുറെ ഉറപ്പാവും.

Published

on

ബാര്‍സിലോണ: സ്പാനിഷ് ലാലീഗ കിരീടം ഇത്തവണ ഏത് കരങ്ങളിലേക്ക് പോവുമെന്ന വ്യക്തമായ സൂചന ഇന്ന് ലഭിക്കും. നുവോ കാമ്പില്‍ ഇന്ന് എല്‍ ക്ലാസിക്കോയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-30 ന് നടക്കുന്ന അങ്കത്തില്‍ ബാര്‍സയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് കിരീടം ഏറെക്കുറെ ഉറപ്പാവും. നിലവില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയന്റിന്റെ വ്യക്തമായ ലീഡിലാണ് ബാര്‍സ. 25 മല്‍സരങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 65 പോയിന്റാണ് ബാര്‍സയുടെ സമ്പാദ്യം. റയലിന് 56 പോയിന്റാണുള്ളത്. ഇന്ന് റയലാണ് ജയിക്കുന്നതെങ്കില്‍ ഇരുവരും തമ്മിലുള്ള ്അകലം ആറ് പോയന്റായി കുറയും.

അപ്പോള്‍ അടുത്ത മല്‍സരങ്ങള്‍ ഗംഭീരമാവും. സമീപകാല എല്‍ക്ലാസിക്കോകളില്‍ ബാര്‍സക്കാണ് വിജയങ്ങളുണ്ടായിരുന്നത്. അവസാനം സ്പാനിഷ് സൂപ്പര്‍ കപ്പിലും കിംഗ്‌സ് കപ്പിലും ഇരുവരും കളിച്ചപ്പോള്‍ സാവിയുടെ ബാര്‍സക്കായിരുന്നു വിജയം. റയലിന് ഇന്ന് തലവേദന സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ കാര്യത്തിലാണ്. ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രിക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പരുക്കേറ്റ് മടങ്ങിയ താരം ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നില്ല. എല്‍ ക്ലാസിക്കോ അങ്കത്തില്‍ എന്തായാലും താനുണ്ടാവുമെന്നാണ് അന്ന് ബെന്‍സേമ പറഞ്ഞിരുന്നത്. ബെന്‍സേമ-വിനീഷ്യസ് ജൂനിയര്‍ ജോഡിയാണ് റയലിന്റെ കരുത്ത്. കാര്‍ലോസ് അന്‍സലോട്ടി എന്ന പരിശീലകന്‍ ഈ ജോഡിയെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. പോളിഷ് ഗോള്‍ വേട്ടക്കാരന്‍ റോബര്‍ട്ടോ ലെവന്‍ഡോവി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച തീവ്രവലതുപക്ഷ നേതാവിനെ ജയിലിലടച്ച് സ്വീഡന്‍

മാല്‍മോയിലെ ജില്ലാ കോടതിയുടേതാണ് വിധി.

Published

on

ഖുര്‍ആന്‍ കോപ്പികള്‍ പരസ്യമായി കത്തിച്ച യുവാവിനെ ജയിലിലടച്ച് സ്വീഡന്‍. മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തീവ്രവലതുപക്ഷക്കാരനായ ഡാനിഷ്‌സ്വീഡിഷ് വംശജനായ റാസ്മസ് പലുദനെയാണ് തടവിന് വിധിച്ചത്. പലുദനെ നാല് മാസത്തെ തടവിനാണ് വിധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാല്‍മോയിലെ ജില്ലാ കോടതിയുടേതാണ് വിധി.

ഖുര്‍ആന്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം മുസ്‌ലിംകള്‍ക്കെതിരായ വിമര്‍ശനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മുസ്‌ലിംകളെ അപമാനിക്കുക മാത്രമായിരുന്നു റാസ്മസിന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

‘വിമര്‍ശനങ്ങള്‍ പരസ്യമായി ചൂണ്ടിക്കാട്ടാം. എന്നാല്‍ ഒരു വിഭാഗം മനുഷ്യരോട് കാണിക്കുന്ന അവഹേളന സമീപനം തെറ്റാണ്,’ കോടതി ചീഫ് കൗണ്‍സിലര്‍ നിക്‌ലാസ് സോഡര്‍ബെര്‍ഗിന്‍ പറഞ്ഞു. സ്ട്രാം കുര്‍സ് എന്ന ഡാനിഷ് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ് റാസ്മസ്. ഖുര്‍ആന്‍ കത്തിച്ച് മുസ്‌ലിംകളെ അപമാനിച്ച ഒരു കേസ് രാജ്യത്ത് ഇത് ആദ്യമാണെന്നും ഉദ്യോഗസ്ഥവൃന്ദം പ്രതികരിച്ചു.

ഇതിനുമുമ്പും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ സ്വീഡനില്‍ നടന്ന പൊതുയോഗങ്ങളില്‍ വെച്ച് അറബികളെയും ആഫ്രിക്കക്കാരെയും റാസ്മസ് അപമാനിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇക്കാലയളവില്‍ തന്നെയാണ് ഖുര്‍ആന്‍ കത്തിച്ചും റാസ്മസ് മുസ്‌ലിംകളെ അപമാനിച്ചത്. ഇതിനുപിന്നാലെ മാല്‍മോ, ലാന്‍ഡ്‌സ്‌ക്രോണ, ലിങ്കോപ്പിങ്, ഒറെബ്രോ എന്നീ സ്വീഡിഷ് നഗരങ്ങളില്‍ കലാപം ഉടലെടുത്തിരുന്നു.

2023ല്‍ സ്വീഡനിലും ഡെന്‍മാര്‍ക്കിലും പലപ്പോഴായി തീവ്രവലതുപക്ഷ പ്രവര്‍ത്തകര്‍ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമാക്കി ഡിസംബറില്‍ ഒരു നിയമത്തിന് ഡെന്മാര്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

സ്വീഡനില്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ഖുര്‍ആന്‍ കത്തിച്ചുള്ള പ്രതിഷേധങ്ങളില്‍ ജോര്‍ദാന്‍, ഈജിപ്ത്, സഊദി അറേബ്യ, ഇറാഖ്, ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചിരുന്നു.

സല്‍വാന്‍ മോമിക എന്ന യുവാവ് സ്‌റ്റോക്ക്‌ഹോമിലെ ഒരു മസ്ജിദിന് മുന്നില്‍ പൊലീസ് സംരക്ഷണത്തില്‍ ഖുറാന്‍ കത്തിച്ചതിന് പിന്നാലെയാണ് അറബ് രാജ്യങ്ങള്‍ സ്വീഡനെതിരെ രംഗത്തെത്തിയത്.

Continue Reading

film

ഉലകനായകന്റെ പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി ‘തഗ് ലൈഫ്

ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും.

Published

on

ഉലകനായകൻ കമല ഹാസന്റെ എഴുപതാം പിറന്നാൾ ദിനത്തിൽ ബിഗ് അപ്ഡേറ്റുമായി തഗ് ലൈഫ് ടീം. സംവിധായകൻ മണി രത്‌നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി.

നവംബർ 7 ന് കമൽഹാസൻ തൻ്റെ 70-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ചിത്രത്തിൻ്റെ റിലീസ് തിയതി അടങ്ങുന്ന ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.

സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്.

കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് ​​എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

crime

പുതിയ ഹെയര്‍സ്റ്റൈല്‍ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

പുതിയ ഹെയർ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്‍റെ പേരില്‍ പെൻസിൽവാനിയയിലെ 49 -കാരന്‍ തന്‍റെ  50 -കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. പുതിയ ഹെയർ സ്റ്റൈലുമായി വീട്ടിലെത്തിയ കാമുകി കാർമെൻ മാർട്ടിനെസ് സിൽവയുമായി ബെഞ്ചമിൻ ഗാർസിയ ഗുവൽ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ഇവരെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാമുകിയുടെ രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു. രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, വധശ്രമം, ക്രൂരമായ മർദ്ദനം എന്നീ കുറ്റങ്ങൾ ഇയാള്‍ക്കെതിരെ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഹെയര്‍ സ്റ്റൈലുമായി കാർമെന്‍ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഹെയര്‍ സ്റ്റൈലിനെ ചൊല്ലി ബെഞ്ചമിനുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കാര്‍മെന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അയാള്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്ന കാർമെന്‍, അവിടെ നിന്നും മകളുടെ വീട്ടിലേക്ക് പോയി.

രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചെങ്കിലും താന്‍ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവര്‍ സഹോദരന്‍റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പിന്നാലെ, ബെന്യാമിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് ബെന്യാമിനെ അറിയിക്കാനും ആവശ്യപ്പെട്ടു.

എന്നാല്‍, ബെന്യാമിന്‍, സഹോദരന്‍റെ വീട്ടിലേത്തുകയും വാതില്‍ തുറന്ന ഉടനെ കാർമെന്‍റെ സഹാദരനെ കുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇവിടേക്ക് എത്തിയ കാര്‍മെനെയും ഇയാള്‍ കുത്തി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും ബെന്യാമിന്‍ ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും അതിനകം കാര്‍മെന്‍ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കാർമെന്‍റെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി ബെന്യമിനെ കണ്ടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയെ കൊല്ലുമെന്ന് ബെന്യാമിന്‍ പറഞ്ഞതായി കാർമെന്‍റെ മകള്‍ പോലീസിന് മൊഴി നല്‍കി.

 

Continue Reading

Trending