india

ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും തെരഞ്ഞെടുപ്പ് കമ്മീഷണർമാർ; അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

By webdesk14

March 14, 2024

ന്യൂഡല്‍ഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബിര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്.

1988 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്‍ഥരാണ് ഗ്യാനേഷ് കുമാറും സുഖ്ബീർ സന്ധുവും. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. ഉത്തരാഖണ്ഡ് കേഡറിൽ നിന്നാണ് സുഖ്ബീർ സന്ധു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നൽകി. ചുരുക്കപ്പട്ടികയിലുള്ള പേരുകള്‍ തനിക്ക് മുന്‍കൂട്ടി ലഭ്യമാക്കിയില്ലെന്ന് പറഞ്ഞ് തുടര്‍ന്നുള്ള നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് അധീര്‍ വിയോജനക്കുറിപ്പ് നൽകിയത്.