kerala

വൈദ്യുതി ബില്‍ അടച്ചില്ല; തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

By webdesk11

September 30, 2023

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. അരമണിക്കൂറോളം കെഎസ്ആര്‍ടിസി ഡിപ്പോ ഇരുട്ടിലായി.

തുടര്‍ന്ന് വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.