പല കാര്യങ്ങളിലും മനുഷ്യന്‍ മൃഗങ്ങളെ കണ്ടുപഠിക്കണമെന്ന് പറയാറുണ്ട്. സ്‌നേഹത്തിന്റെ കാര്യത്തിലും മറ്റും മനുഷ്യന് മാതൃകയാണ് മൃഗങ്ങളുടെ പെരുമാറ്റം. അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

റോഡിലൂടെ പാപ്പാന്റെ ഒപ്പം നടന്നുപോകുമ്പോള്‍ ആന കാണിക്കുന്ന സാമാന്യമര്യാദയാണ് ചര്‍ച്ചയാകുന്നത്. റോഡില്‍ ചത്തുകിടക്കുന്നത് പൂച്ചയാണോ പട്ടിയാണോ എന്ന് വ്യക്തമല്ല. ഇതിനെ കണ്ട് ആന വഴിമാറി പോകുന്ന വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന നിലയിലും വഴിമാറി പോകാന്‍ ആന കാണിക്കുന്ന വിവേകമാണ് ചര്‍ച്ചയാകുന്നത്.

https://twitter.com/susantananda3/status/1365560859217420296

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. ആന പോയ ശേഷം വാഹനങ്ങള്‍ മൃഗത്തിന്റെ മുകളിലൂടെ കടന്നുപോകുന്നത് വിഡിയോയില്‍ വ്യക്തമാണ്.