X
    Categories: MoreViews

അഡാര്‍ ലവിന്റെ ആദ്യ ടീസറെത്തി

സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ട് ഹിറ്റായ മാണിക്യ മലരായ പൂവിയെന്ന ഗാനത്തിന് ശേഷം അഡാര്‍ ലവിന്റെ പ്രണയദിന സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പാട്ടിലെ പോലെ തന്നെ പ്രിയ പ്രകാശ് വാര്യരാണ് ടീസറിലും ശ്രദ്ധാകേന്ദ്രമായത്. ഷാന്‍ റഹ്മാനാണ് ടീസര്‍ സമര്‍പ്പിച്ചിരുക്കുന്നത്.

ഹാപ്പി വെഡ്ഡിംഗ്‌സ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളി അഡാര്‍ ലവിന്റെ നിര്‍മ്മാണം.

chandrika: