ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ നായികയാക്കി നൂറുകോടി ചെലവില്‍ പി.ടി ഉഷയുടെ ജീവിതം സിനിമയാക്കുന്നു. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ പ്രിയങ്ക നായികയാകുന്നത്. മേരി കോമിന്റെ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തിയപ്പോഴും നായിക പ്രിയങ്കയായിരുന്നു.

പി.ടി ഉഷ ഇന്ത്യ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. പരസ്യ സംവിധായിക രേവതി വര്‍മയാണ് ചിത്രം ഒരുക്കുന്നത്. സംഗീതം എ.ആര്‍ റഹ്മാനാണ്. തിരക്കഥ തയാറാക്കുന്നത് പയ്യന്നൂര്‍ സ്വദേശി ഡോ. സജീഷ് സര്‍ഗമാണ്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മാണം. മലയാളത്തിനു പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം ഒരുക്കും.