കണ്ണൂര്‍: മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ക്വാറന്റെയ്ന്‍ ലംഘിച്ചു. നിരീക്ഷണത്തിലിരിക്കെ കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ചില്‍ ഇവര്‍ സന്ദര്‍ശിക്കുകയായിരുന്നു. ബ്രാഞ്ചിലെ മുന്‍ മാനേജറായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് 10ന് വൈകിട്ട് ബാങ്കിലെത്തിയത്. ഇതേതുടര്‍ന്ന് ബാങ്കിലെ അക്കൗണ്ടന്റ് ഉള്‍പ്പടെ 3 ജീവനക്കാര്‍ക്ക് നിരീക്ഷണത്തില്‍ പോകേണ്ടി വന്നു.