Connect with us

kerala

ആശമാരുടെ സമരത്തെ തള്ളി സിപിഎം: ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരമെന്ന്‌ ഇ.പി ജയരാജൻ

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്.

Published

on

ആശമാരുടെ സമരം അനാവശ്യമാണെന്ന് ഇ.പി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം പിന്നിടുകയാണ്. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.

kerala

സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനിയില്ല; ശാരദാ മുരളീധരന്‍

32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു

Published

on

സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനി തിരികെയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കമെന്നും ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. 32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു.

നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും ശാരദ സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫണത്തെയാണ് ഞാന്‍ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓര്‍മ്മയാണത്. അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,’ ശാരദാ മുരളീധരന്‍ വ്യക്തമാക്കി.

Continue Reading

kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

Published

on

മംഗളൂരുവില്‍ ആള്‍കൂട്ട മര്‍ദനത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരന്‍ ജബ്ബാര്‍ പറഞ്ഞിരുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് ഖബര്‍സ്ഥാനില്‍ നടക്കും.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്ത് ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Continue Reading

Trending