സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം ‘ഇര’യുടെ ട്രെയിലര്‍ പുറത്ത്. ഗോകുല്‍ സുരേഷ്, മിയ, നിരഞ്ജന, ഗായത്രി, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവീന്‍ ജോണിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഈണമിട്ടിരിക്കുന്നത് ഗോപി സുന്ദര്‍.