film industry
‘നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു’; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍
നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്‍ തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്‍ദ്ദനമെറ്റു എന്നുമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയില്‍ വിപിന്‍ പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .
കഴിഞ്ഞ ആറ് വര്‍ഷമായി വിപിന്‍ ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.
‘മാര്‍ക്കോ’ എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം റിലീസായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു.ഇതില്‍ നടന്‍ മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്.
ഇതു കൂടാതെ ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്‍ പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ ഏല്‍പ്പിച്ചത് തന്നെയാണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ തന്നേയും പ്രോഡ്യൂസറെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്‍ പ്രകോപിതനായി.അന്ന് തന്നെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ലെന്ന് നടന്‍ അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.
പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്‍ തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്‍ വ്യക്തമാക്കി. തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില്‍ വന്നാല്‍ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Film
റീ റിലീസിലും തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ‘രാവണപ്രഭു’
ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി.
കൊച്ചി മോഹന്‍ലാല്‍രഞ്ജിത്ത് കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. 4കെ അറ്റ്‌മോസ് പതിപ്പില്‍ പുതുക്കിയ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയതോടെ ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.
എറണാകുളം കവിത തിയറ്ററിലെ ആഘോഷദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി. സംസ്ഥാനത്തും വിദേശത്തുമുളള 170-ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
മംഗലശ്ശേരി നീലകണ്ഠനും എം.എന്‍. കാര്‍ത്തികയും ജാനകിയും വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പുതുതലമുറ പ്രേക്ഷകരും ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു.
മുന്‍പ് മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ റിലീസിനും വന്‍ പ്രതികരണം ലഭിച്ചിരുന്നു. അതേ ആവേശം തന്നെയാണ് ‘രാവണപ്രഭു’യ്ക്കും ലഭിക്കുന്നത്.
2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’, ഐ.വി. ശശി സംവിധാനം ചെയ്ത 1993-ലെ ‘ദേവാസുരം’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. രഞ്ജിത്ത് തന്നെ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചതാണ്.
നെപ്പോളിയന്‍, ഇന്നസെന്റ്, സിദ്ദിഖ്, വിജയരാഘവന്‍, വസുന്ധര ദാസ്, രേവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ 4കെ പുനരാവിഷ്‌കാരം മാറ്റിനി നൗ ആണ് ഒരുക്കിയത്.
Film
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം; ‘ലോകചാപ്റ്റര്‍ 2’ ടോവിനോ നായകന്‍
ചാപ്റ്റര്‍ 2 സിനിമയുടെ അന്നൗണ്‍സ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാര്‍ളി എന്ന കഥാപാത്രമായി എത്തിയ ദുല്‍ഖറും ചേര്‍ന്നാണ്.
ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍ ഹൌസ് വേഫെറര്‍ ഫിലിംസിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സിനിമ ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ക്ക് രണ്ടാം ഭാഗം വരുന്നു. ചാപ്റ്റര്‍ 2 സിനിമയുടെ അന്നൗണ്‍സ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാര്‍ളി എന്ന കഥാപാത്രമായി എത്തിയ ദുല്‍ഖറും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ് പാര്‍ട്ട് അന്നൗണ്‍സ് ചെയ്തത്.
അഞ്ചാം ആഴ്ചയും 275 സ്‌ക്രീനില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്ന ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളില്‍ എത്തിയവരാണ് ടോവിനോയും ദുല്‍ഖര്‍ സല്‍മാനും. ചാത്തനായും ചാര്‍ളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകര്‍ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു.
Film
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം “ലോക” ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.
കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളിൽ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ “ലോക” ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ ആണ് ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത്.
ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത്
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

