Connect with us

kerala

‘രാജർഷി രാമവർമൻ റെയിൽവേ സ്റ്റേഷൻ’: എറണാകുളം റെയിൽവേ സ്റ്റേഷന് പുതിയ പേരിടാനുള്ള പ്രമേയം പാസാക്കി കോർപ്പറേഷൻ

രാജഭക്തിയുള്ളത്കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനിന്നു മേയർ എം അനിൽകുമാർ പറഞ്ഞു. ഷൊർണൂർ മുതൽ എറണാകുളം വരെ റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി രാമവർമ്മയുടെ ദീർഘകാലത്തെ പ്രയത്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമന്റെ പേര് നൽകണമെന്ന് കൊച്ചി കോർപ്പറേഷൻ പ്രമേയം പാസാക്കി.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് രാജർഷി രാമവർമന്റെ പേരു നൽകണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോടും ഇന്ത്യൻ റെയിൽവേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോർപറേഷൻ്റെ തീരുമാനം.രാജഭക്തിയുള്ളത്കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജർഷി രാമവർമനിന്നു മേയർ എം അനിൽകുമാർ പറഞ്ഞു. ഷൊർണൂർ മുതൽ എറണാകുളം വരെ റെയിൽവേ പാത നിർമിക്കുക എന്നതിന് പിന്നിൽ രാജർഷി രാമവർമ്മയുടെ ദീർഘകാലത്തെ പ്രയത്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു

Published

on

കൽപ്പറ്റ: അർജൻ്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഫുട്ബോൾ പ്രേമികളെ വഞ്ചിച്ച കായിക മന്ത്രിയുടെ നിലപാടിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പ്രതിഷേധ പന്തുകളി സംഘടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പണച്ചെലവ് ഒന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്ത‌ാവന. എന്നാൽ ഇതു വാസ്‌തവമല്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശരേഖ. മന്ത്രി അബ്ദുറഹ്മാനോടൊപ്പം രണ്ടു ഉദ്യോഗസ്ഥരും സ്പെയിൻ സന്ദർശിച്ചിരുന്നു.

സ്പെയിനിലെ മറ്റു കായിക കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രി, സ്‌പാനിഷ് ഫുട്ബോൾ ലീഗ് സംഘാടകരുമായി നടത്തിയ ചർച്ചയിൽ കേരളത്തിലെ കായിക സമ്പദ് വ്യവസ്ഥയിൽ ലാ ലിഗയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാഥമിക ധാരണയായെന്നും പറഞ്ഞിരുന്നു. ലാലിഗയുടെ സ്പോർട്‌സ് മാനേജ്മെൻ്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കേരളത്തിൽ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതു ചർച്ച ചെയ്തെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാൽ അക്കാര്യങ്ങളെല്ലാം മന്ത്രിയുടെ വെറും പാഴ് വാക്കുകളായി ബാക്കിനിൽക്കുകയാണ്.

പ്രതിഷേധ പന്തുകളി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, സമദ് കണ്ണിയൻ, ഷൗക്കത്തലി പി.കെ, സി.കെ മുസ്തഫ ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷക്കീർ മുട്ടിൽ, മുനീർ വടകര, ജില്ലാ എം എസ് എഫ് വൈസ് പ്രസിഡൻ്റ് മുബഷിർ കൽപ്പറ്റ, ഷമീർ ഒടുവിൽ, ഷംസുദ്ധീൻ മേപ്പാടി, അജു സിറാജുദ്ധീൻ, അനസ് തന്നാണി എന്നിവർ പങ്കെടുത്തു.

Continue Reading

kerala

ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക്​ സാധ്യത; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്​ ബുധനാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട്​ ജില്ലകളിലാണ് യെല്ലോ അലർട്ട്​. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ​ശ്രദ്ധിക്കണം.

വടക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ, കൊങ്കൺ – ഗോവ തീരങ്ങൾ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Continue Reading

kerala

‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ

വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും

Published

on

അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരമാണ് വോട്ടർ പട്ടിക ക്രമക്കേടിനെതിരെ രാഹുൽ ഗാന്ധി ചെയ്യുന്നത്. തൃശൂരിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തു. വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് പരിശോധനയുടെ ഭാഗമാകും. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. വോട്ടർ പട്ടിക പുറത്തുവന്നാൽ പ്രത്യേക പരിശോധന നടത്തും. ഒരാഴ്ച വോട്ടർ പട്ടിക ഗൗരവത്തോടെ പരിശോധിക്കും. ഒരു പരിശോധനാ വാരം തന്നെ യുഡിഎഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തിൽ നിന്നും ആരോഗ്യമന്ത്രി പിന്മാറി. താൽക്കാലിക പിന്മാറ്റമാണോയെന്ന് അറിയില്ല. മന്ത്രി വലിയ വാശിക്കാരിയാണെന്നും കോൺഗ്രസ് ഡോ. ഹാരിസിനെ ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് പ്രാവശ്യം നിലപാട് മാറ്റിയ ആളാണ് മന്ത്രി. മന്ത്രി ഇനിയും നിലപാട് മാറ്റാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയപ്പോഴാണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തത്. പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. തുടർന്ന് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി. വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധമാർച്ച്. എന്നാൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

റോഡിൽ കുത്തിയിരുന്ന് എംപിമാർ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ മുപ്പത് എംപിമാരെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചെങ്കിലും നേതാക്കൾ നിരസിച്ചു. മുഴുവൻ എംപിമാമാരുമായും ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. വിഷയം പാർലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു. പ്രതിപക്ഷബഹളത്തിൽ ഇരുസഭകളും തടസ്സപ്പെട്ടു.

Continue Reading

Trending