Connect with us

kerala

കെ.എം ഷാജിക്കെതിരെയുള്ള ഓരോ കള്ളക്കേസുകളും കോടതിയില്‍ പൊളിഞ്ഞുവീഴുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

ജനപക്ഷത്ത് നിന്ന് ഇനിയും ഉറക്കെ ശബ്ദിക്കുക ഇ.ടി പറഞ്ഞു.

Published

on

കെ.എം ഷാജിക്കെതിരെ സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്നെടുത്ത ഓരോ കള്ളക്കേസുകളും കോടതിയില്‍ പൊളിഞ്ഞുവീഴുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗാനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യം പ്ലസ് ടു കോഴക്കേസ് ഇപ്പോള്‍ വിജിലന്‍സ് പിടിച്ചെടുത്ത പണം ഒരു രൂപ കുറയാതെ തിരിച്ചേല്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു. ഇതുകൊണ്ടൊന്നും സി.പി.എം ഈ വേട്ടയാടല്‍ അവസാനിപ്പിക്കും എന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല, എന്നാല്‍ അതിന് മുമ്പില്‍ തോറ്റുകൊടുക്കാനും പാര്‍ട്ടി തയ്യാറല്ല. കെ എം ഷാജിക്ക് അഭിവാദ്യങ്ങള്‍ , ജനപക്ഷത്ത് നിന്ന് ഇനിയും ഉറക്കെ ശബ്ദിക്കുക ഇ.ടി പറഞ്ഞു.

അതേസമയം കെഎം ഷാജിക്കെതിരായ സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ബാങ്ക് ഗ്യാരന്റിയില്‍ 47 ലക്ഷം രൂപ തിരിച്ചുനല്‍കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഷാജിയുടെ അഴിക്കോട്ടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. സിപിഎം പ്രവര്‍ത്തകനായ അഭിഭാഷകനായ ഹരീഷിന്റെ നടപടിയിലായിരുന്നു നടപടി. കെഎം ഷാജി അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നായിരുന്നു പരാതി.

പിടിച്ചെടുത്ത തുക തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. താന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചെടുത്ത പണമാണിതെന്ന് ഷാജി കോടതിയെ അറിയിച്ചു. പണം പിരിച്ചതിന്റെ രശീതി ഹാജരാക്കി. രശീതികളില്‍ പൊരുത്തക്കേടുണ്ടെന്നും നിലവില്‍ പണം തിരികെ നല്‍കുന്നത് ശരിയാകില്ലെന്നുമായിരുന്നു വിജിലന്‍സിന്റെ വാദം. ഇത് ഹൈക്കോടതി തള്ളുകയായിരുന്നു.

 

 

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

kerala

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ മറ്റൊരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തെ ശ്രീകാന്തിന്റെ കാറു കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോ​പിക്കുന്നത്. ശ്രീകാന്തിന്റെ ഓട്ടോയുടെ സമീപം കത്തിയ കാറും പാർക്ക് ചെയ്തിട്ടുണ്ട്.

Continue Reading

kerala

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം

Published

on

കൽപറ്റ∙ വയനാട്ടിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പനമരം നീര്‍വാരം അമ്മാനിയിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വനാതിർത്തിയിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് സംശയമുണ്ട്.12 വയസുള്ള കാട്ടാനയാണ് ചരിഞ്ഞത്. ആന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending