Connect with us

Home

ഉത്തരാഖണ്ഡിലെ കുടിയൊഴിപ്പിക്കല്‍; പ്രതികരണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍

ഉത്തരാഖണ്ഡിലെ നൈന്റ്റാളിലെ ഹല്‍ദ്വാനിയില്‍ നാലായിരത്തോളം കുടുംബങ്ങളെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തെരുവിലേക്ക് ഇറക്കിയതിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു

Published

on

ഉത്തരാഖണ്ഡിലെ നൈന്റ്റാളിലെ ഹല്‍ദ്വാനിയില്‍ നാലായിരത്തോളം കുടുംബങ്ങളെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തെരുവിലേക്ക് ഇറക്കിയതിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ഇവരെ രക്ഷപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനുവേണ്ടി ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിക്ക് അദ്ദേഹം അയച്ച അടിയന്തര കത്തില്‍ ആവശ്യപ്പെട്ടു. ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള കോളനികളില്‍ വര്‍ഷങ്ങളോളമായി താമസിക്കുന്നവരാണിവര്‍. അവര്‍ക്ക ഔദ്യോഗികമായി റേഷന്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, സ്വത്ത് റജിസ്ട്രഷന്‍ എന്നിവയെല്ലാം അനിവദിച്ചു കിട്ടിയിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ സ്ഥലത്ത് ആശുപത്രികളും സ്‌കൂളുകളെല്ലാംമുണ്ട്. ഈ സ്ഥലം തങ്ങളുടേതാണെന്ന റെയില്‍വേയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അത്‌കൊണ്ട് ഗവണ്‍മെന്റ് ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ അടിയന്തരമായി ഇടപ്പെട്ട് ഇവരെ കുടിയൊഴിപ്പിക്കുന്നത് തടയണം. ഈ പ്രദേശത്തെ ജനങ്ങളാകെ തീരുന്ന ഈ കുടുമബങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടാതെ ഇരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Health

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്.

Published

on

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്.

ആറു പേര്‍ പനി ബാധിച്ച് മരിച്ചു. 2  പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും മലപ്പുറത്തുമാണ് എലിപ്പനി മരണം സംഭവിച്ചത്. സംസ്ഥാനത്ത് എട്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 24പേര്‍ക്ക് എലിപ്പനി രോഗബാധയുണ്ടെന്ന് സംശയിക്കുന്നുണ്ട്. 74 പേര്‍ക്കാണ് ഇന്നലെ ചിക്കന്‍പോക്‌സ് സ്ഥിരീകരിച്ചത്. 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

മലപ്പുറം(1236), തിരുവനന്തപുരം(708), എറണാകുളം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് ഇതുവരെ 50 പനി മരണങ്ങളാണ് നടന്നത്. ഇതില്‍ 13 മരണങ്ങള്‍ പനി മൂലമെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 37 മരണങ്ങള്‍ പനി മൂലമെന്ന് സംശയിക്കുകയും ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 28ഓളം പേരാണ് മരിച്ചത്. 9 ഓളം എലിപ്പനി മരണങ്ങള്‍ ഉണ്ടായതായും സംശയിക്കുന്നുണ്ട്.

Continue Reading

Trending