Connect with us

News

മെലോനിയുടെ വിജയത്തില്‍ യൂറോപ്പിനും ആശങ്ക

മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കു കീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.

Published

on

റോം: മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കു കീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

മെലോനിയുടെ കടന്നുവരവിന് പിന്നാലെ ഇറ്റലിയിലെ മനുഷ്യാവകാശ വിഷയങ്ങള്‍ നിരീക്ഷിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ഇറ്റാലിയന്‍ ജനത എന്തുകൊണ്ട് മെലോനിയെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോണ്‍ തയാറായില്ല. ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ മെലോനിയെ അഭിനന്ദിച്ചു. ജര്‍മന്‍ രാഷ്ട്രീയ നേതാക്കളും ഇറ്റലിയിലെ ഭരണമാറ്റത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

മെലോനിയുടെ ഫാസിസ്റ്റ്് അനുകൂല പ്രസ്താവനകള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവും പാര്‍ലമെന്റ് അംഗവുമായ ജര്‍ഗന്‍ ഹാര്‍ട്് പറഞ്ഞു. വംശീയതക്കും ന്യൂനപക്ഷ വിരുദ്ധതക്കും യൂറോപ്പില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇതെന്നും ജനപ്രിയ പദ്ധതികളിലൂടെ ചിലര്‍ അധികാരത്തില്‍ വരുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് മുന്നറിയിപ്പ് നല്‍കി. ഇറ്റലിയിലെ പുതിയ ഭരണകൂടവുമായി ക്രിയാത്മ ബന്ധം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രതികരിച്ചു. എന്നാല്‍ യൂറോപ്പിലെ വലതുപക്ഷ തീവ്രവാദ സംഘടനകളും അവര്‍ ഭരണത്തിലുള്ള രാജ്യങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹേമന്ത് ജി. നായരുടെ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് നല്‍കില്ല; ഫിലിം ചേംബറിന് നന്ദി പറഞ്ഞ് എന്‍.എസ് മാധവന്‍

ട്വിറ്ററിലൂടെ എന്‍എസ് മാധവന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Published

on

സുരാജ് വെഞ്ഞാറമൂട്-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിന് എന്‍ എസ് മാധവന്റെ പ്രശസ്തമായ കഥയായ ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബര്‍. ട്വിറ്ററിലൂടെ എന്‍എസ് മാധവന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചു,ഫിലിം ചേംബറിന് നന്ദി. യുവ സംവിധായകന്‍ ഹേമന്ത് ജി നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും എല്ലാവിധ വിജയാശംസകളും നേരുന്നു, സുരാജ് ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകി എത്തട്ടെ അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം എന്‍ എസ് മാധവന്റെ കഥയുമായി ചിത്രത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് സംവിധായകന്‍ ഹേമന്ത് വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

അദാനിയാണ് ഈ വീടിന്റെ ഐശ്വര്യം; മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്

വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.

Published

on

വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.അദാനിയെ പിണറായി കൈവിടില്ല.മോദിക്കും പിണറായിക്കും ഇടയിലെ മുഖ്യ കണ്ണി അദാനിയാണ്. ഓരോ ഡീല്‍ ഉറപ്പിക്കുമ്പോഴും ആ ബന്ധം ശക്തിപ്പെടും. സംഘപരിവാരങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പു കിട്ടും. അതെങ്ങനെ എന്നറിയാന്‍ അദാനിയുടെ വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍മതി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

ഗെയില്‍ – ദേശീയപാതാ തടസ്സങ്ങള്‍ നീക്കി വികസനപ്രവര്‍ത്തനം തുടങ്ങിയതുപോലെ വിഴിഞ്ഞത്തും ധീരമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍.

പോകണമല്ലോ.

കേരളത്തിലെ ദേശീയപാതാ വികസനത്തില്‍ രണ്ടായിരത്തോളം കോടി രൂപയുടെ പദ്ധതിയാണ് അദാനിക്കു കിട്ടിയത്.കേരളത്തിലെ വാതക പൈപ് ലൈന്‍ (ഗെയില്‍) പദ്ധതിയില്‍ നാലായിരത്തഞ്ഞൂറു കോടിയുടെ നിക്ഷേപമാണ് അദാനിയുടേത്.വൈദ്യുതി മേഖലയിലും രാജ്യത്തെ സ്വകാര്യ സംരംഭമായ അദാനി പവര്‍ തന്നെ വൈദ്യുതി നല്‍കണമെന്ന് കേരള സര്‍ക്കാറിനു നിര്‍ബന്ധമുണ്ട്.തിരുവനന്തപുരം വിമാനത്താവളം അദാനിയിലേക്ക് എത്തിയ വഴിയിലെ ദുരൂഹതകളും നേരത്തേ ചര്‍ച്ചയായതാണ്.

വിഴിഞ്ഞത്തും അദാനിയാണ്. അദാനിയെ പിണറായി കൈവിടില്ല.മോദിക്കും പിണറായിക്കും ഇടയിലെ മുഖ്യ കണ്ണി അദാനിയാണ്. ഓരോ ഡീല്‍ ഉറപ്പിക്കുമ്പോഴും ആ ബന്ധം ശക്തിപ്പെടും. സംഘപരിവാരങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പു കിട്ടും. അതെങ്ങനെ എന്നറിയാന്‍ അദാനിയുടെ വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍മതി.

അദാനിയുടെ വളര്‍ച്ചക്ക് സ്വന്തം ജനതയെ ഒറ്റാം. നാടിന്റെ വിഭവങ്ങള്‍ അടിയറ വെക്കാം. അധികാരവും ജനസമ്മതിയുമൊക്കെ മോദി മാതൃകയില്‍ നിലനിന്നുകൊള്ളും. വികസനം എന്ന മാന്ത്രിക പദം മാര്‍ക്‌സിസ്റ്റ് അവസരവാദി പാര്‍ട്ടികള്‍ക്ക് പ്രമാണമായിട്ടുണ്ട്. അനുസരിക്കുന്ന അണികളുടെയും അനുഭാവികളുടെയും ദാഹം തീര്‍ക്കാന്‍ ചില നീര്‍പന്തലുകള്‍ മതിയാകും.

തീരദേശം കടലെടുക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുഖ്യശത്രുവാണ്. അതിന്റെ മറവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയുമാവാം. മത്സ്യത്തൊഴിലാളികള്‍ തീരദേശം വിടണമത്രെ. ഒരു തൊഴില്‍ മേഖലയെ കടലില്‍ തള്ളുന്നു. ഒരു ജനവിഭാഗത്തെ തുടച്ചുമാറ്റുന്നു. ആ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അദാനിക്ക് ക്ഷീണം പറ്റുമോ എന്നാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മത്സ്യത്തൊഴിലാളി സമൂഹം കേരളത്തിന്റെ ഭാഗമല്ലേ?

അദാനിക്ക് എല്ലാം കൊടുക്കണം! വിഴിഞ്ഞം കരാര്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹവും വികസനവാദിതന്നെ. പക്ഷേ, അപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ ചില ഉറപ്പുകളുണ്ട്.ഏറ്റെടുത്ത സംരക്ഷണ ഉത്തരവാദിത്തമുണ്ട്. മാറിവന്ന സര്‍ക്കാറിനും അതു പാലിക്കാന്‍ ബാദ്ധ്യതയുണ്ട്. തിരിഞ്ഞുനോക്കിയില്ല സര്‍ക്കാര്‍.

സിമന്റ് ഗോഡൗണില്‍ കിടന്നു നിലവിളിക്കുന്ന കുടുംബങ്ങള്‍ ‘ഞങ്ങളെ മാറ്റിപാര്‍പ്പിക്കൂ, തന്ന ഉറപ്പുകള്‍ പാലിക്കൂ’ എന്നു പറയുമ്പോള്‍ ഇതാ, അദാനിക്കെതിരെ കലാപം എന്നു വരുത്താനാണ് സര്‍ക്കാറിന് ഉത്സാഹം. ഈ പ്രോജക്റ്റും അദാനിക്കു പൂര്‍ണമായും വിധേയപ്പെടുംവരെ പിണറായിസര്‍ക്കാറിന് വിശ്രമമില്ല. അത് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

അദാനിയാണ് ഈ വീടിന്റെ ഐശ്വര്യം!
നമോ നമസ്‌തേ…!’

Continue Reading

kerala

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു

ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

Published

on

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു.
വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘവുമുണ്ട്. തിരിച്ചറിയാന്‍ പറ്റുന്ന പ്രതികളുടെ പട്ടിക വിലാസം ഉള്‍പ്പെടെ ഈ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഉന്നത തലത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അറസ്റ്റുമായി മുന്നോട്ടുപോകും.

Continue Reading

Trending