മുംബൈ: താന്‍ മരിച്ചെന്ന വാര്‍ത്തകള്‍ നിരാകരിച്ച് ഹിന്ദി നടി ഫരീദാ ജലാല്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ, വിക്കിപീഡിയയില്‍ ഫെബ്രുവരി 19ന് ഇവര്‍ മരിച്ചതായും എഴുതിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടിയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റുകളും വ്യാജ മരണ വാര്‍ത്തയും വ്യാപകമായി. ഇതോടെയാണ് വിശദീകരണവുമായി ട്വിറ്ററില്‍ നടി രംഗത്തെത്തിയത്.

താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന നടിയുടെ പ്രതികരണം ട്വിറ്ററില്‍ ട്രെന്‍ഡിങായിരിക്കുകയാണ്.തന്റെ ട്വീറ്റര്‍ കുറിപ്പിലൂടെയാണ് വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ”ഞാന്‍ ജീവനോടെ തന്നെയുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ” എന്നായിരുന്നു ഇവരുടെ ട്വീറ്റ്. ഇരുനൂറിലേറെ ബോളിവുഡ് സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.