Connect with us

india

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; റിലയന്‍സിനെ ബഹിഷ്‌കരിക്കരിച്ച് കര്‍ഷകര്‍

റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ വാങ്ങരുതെന്നും അവരുടെ നമ്പറുകള്‍ ജിയോയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കര്‍ഷകര്‍ ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍ സത്‌നം സിംഗ് പന്നു പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് തുടരുന്നു. നിയമത്തിനെതിര ആറാം ദിവസവും കര്‍ഷകര്‍ രാജ്യമെമ്പാടും പ്രതിഷേധിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ കുത്തകകമ്പനികളെ സഹായിക്കാനാണെന്നും അതിനാല്‍ റിലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു.

റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ വാങ്ങരുതെന്നും അവരുടെ നമ്പറുകള്‍ ജിയോയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കര്‍ഷകര്‍ ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍ സത്‌നം സിംഗ് പന്നു പറഞ്ഞു.

ബാഗാപുരാന മണ്ഡിയിലെ 115 കര്‍ഷകര്‍ അവരുടെ സെല്‍ഫോണ്‍ നമ്പറുകള്‍ റിലയന്‍സ് ജിയോയില്‍ നിന്നും മറ്റ് ടെലികോമുകളിലേക്ക് പോര്‍ട്ട് ചെയ്തതായി അസോസിയേഷന്‍ പ്രസിഡന്റ് അമര്‍ജീത് സിംഗ് ബ്രാര്‍ പറഞ്ഞു. കൂടാതെ അവരുടെ കുടുംബാംഗങ്ങളും ജോലിക്കാരും ഇത് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ അടയാളമായാണ് ഞങ്ങള്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പഞ്ചാബിലെ അഞ്ച് ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ആരും നികുതി നല്‍കില്ലെന്ന് ഉറപ്പാക്കുമെന്നും ഭാരതി കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ജാണ്ട സിംഗ് ജെതുക്കെ പറഞ്ഞു.

അതേസമയം, കോര്‍പ്പറേറ്റുകളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും ബഹിഷ്‌കരിക്കുന്നതിലൂടെ കര്‍ഷകരുടെ പ്രസ്ഥാനം ഒരു ജനകീയസമരത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഒക്ടോബര്‍ 2 ന് അവസാനിക്കേണ്ട ‘റെയില്‍ റോക്കോ’ പ്രക്ഷോഭം അനിശ്ചിതമായി നീട്ടുകയും ചെയ്യുന്നതിനുമാണ് കര്‍ഷകരുടെ തീരുമാനം. കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെ കര്‍ഷകര്‍ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വസതികള്‍ക്ക് പുറത്ത് ധര്‍ണ നടത്തുമെന്നും ബികെയു നേതാവ് ബിഎസ് രാജേവാള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടയുന്നതുള്‍പ്പെടെയുള്ള പ്രതിഷേധമാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ നടത്തുമെന്നാണ് തീരുമാനം.

ഒക്ടോബര്‍ 14 ന് കര്‍ഷകര്‍ ‘എം.എസ്.പി അധികര്‍ ദിവാസ്’ ആചരിക്കുമെന്ന് കാര്‍ഷിക സംഘടന അറിയിച്ചു. എല്ലാ പ്രക്ഷോഭങ്ങളും നവംബര്‍ 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ ദേശീയ പ്രതിഷേധം നടക്കും. ഈ കര്‍ഷക വിരുദ്ധനിയമം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ചലോ പരിപാടിയില്‍ എല്ലാ കര്‍ഷകരും പങ്കെടുക്കണമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിന്റെ ആരോഗ്യം: ഇന്ത്യ മുന്നണി സമരത്തിന്

ജൂലൈ 30ന് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.

Published

on

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണി പ്രതിഷേധത്തിനൊരുങ്ങുന്നു.

ജൂലൈ 30ന് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. കെജ്‌രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് എട്ടുവരെ നീട്ടി വിചാരണ കോടതി. സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് നടപടി. ഇ.ഡിയുടെ കേസിൽ ജൂലൈ 31 വരെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. പ്രത്യേക ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്.

Continue Reading

india

50 മീറ്റർ അകലെയുണ്ട് ട്രക്ക്, പക്ഷേ… മനുഷ്യ സാന്നിധ്യം ഇപ്പോഴും കണ്ടെത്തിയില്ല ഷിരൂരിൽ രാത്രിയും തിരച്ചിൽ തുടരുന്നു

നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.

Published

on

കര്‍ണാടകയിലെ ഷിരൂരില്‍ രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. കരയില്‍ നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകള്‍ ഭാഗം 5 മീറ്റര്‍ താഴെയുമാണ് നിലവില്‍ സ്‌പോട്ട്. ട്രക്ക് ഏതാണ്ട് 10 മീറ്റര്‍ അടിയിലാണുള്ളത്. പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ ശക്തമായ അടിയൊഴിക്കും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നു. നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. അവസാനം നടത്തിയ ഡ്രോണ്‍ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാഹനം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ അതിനകത്തുണ്ടെന്നു പറയനാവില്ല. അര്‍ജുനൊപ്പം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി ചളി നീക്കി പരിശോധിക്കുന്നു. 24 മണിക്കൂറും ശ്രമം തുടരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. മേജര്‍ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സി?ഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്.

എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ് നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതല്‍ പേരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കുകയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

Continue Reading

india

ഹിന്ദുക്കള്‍ക്ക് വേണ്ടി ബംഗാളും ജാര്‍ഖണ്ഡും വിഭജിച്ച് പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ബി.ജെ.പി എം.പി

പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാത്ത പക്ഷം ഹിന്ദുക്കള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി എം.പി പറഞ്ഞു.

Published

on

പശ്ചിമ ബംഗാളും ജാര്‍ഖണ്ഡും വിഭജിച്ച് പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ബംഗ്ലാദേശില്‍ നിന്നെത്തിയ കുടിയേറ്റക്കാരാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ദുബെ ആവശ്യം ഉന്നയിച്ചത്. പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാത്ത പക്ഷം ഹിന്ദുക്കള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി എം.പി പറഞ്ഞു.

അസമിലേതിന് സമാനമായി എന്‍.ആര്‍.സി നടപ്പിലാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനാസ് മേഖലയിലെ ആദിവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ദുബൈ അവകാശപ്പെട്ടു. ലോക്സഭയിലെ ശ്യൂന്യവേളയിലാണ് ബി.ജെ.പി എം.പിയുടെ അവകാശവാദം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്നും ദുബൈ പറഞ്ഞു. മാള്‍ഡ, മുര്‍ഷിദാബാദ്, അരാരിയ, കിഷന്‍ഗഞ്ച്, കതിഹാര്‍, സന്താല്‍ പര്‍ഗാനാസ് എന്നീ പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് ദുബൈ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

സന്താല്‍ പര്‍ഗാനാസ് ബീഹാറില്‍ നിന്ന് വിഭജിക്കപ്പെട്ട് ജാര്‍ഖണ്ഡിന്റെ ഭാഗമായപ്പോള്‍ പ്രദേശത്തെ ജനസംഖ്യയുടെ 36 ശതമാനവും ആദിവാസികള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 26 ശതമാനമായി കുറഞ്ഞുവെന്നാണ് ദുബൈയുടെ ആരോപണം. കുറവുണ്ടായ പത്ത് ശതമാനം ആദിവാസികള്‍ എവിടെയെന്നാണ് ദുബൈ ലോക്സഭയില്‍ ചോദിച്ചത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അവകാശപ്പെട്ടു. മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അനുവാദം അനിവാര്യമാണെന്ന ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു.

താന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കുന്നുവെന്ന് മാത്രമല്ല അര്‍ഥമാക്കുന്നത്. രാജ്യത്ത് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ കുടിയിരുത്തുകയാണെന്നും ദുബൈ പറഞ്ഞു.

Continue Reading

Trending