kerala

ഫത്ഹുല്‍ ഫത്താഹ് കാമ്പസ് ശിലാസ്ഥാപനം ഇന്ന്; സാദിഖലി തങ്ങള്‍ നിര്‍വഹിക്കും

By webdesk18

August 06, 2025

ഫത്ഹുല്‍ ഫത്താഹ് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഫോര്‍ ബോയ്സ് & ഗേള്‍സിന്റെ ശിലാസ്ഥാപനം ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇന്ന് വൈകീട്ട് നാലിന് അത്തിപ്പറ്റയില്‍ വെച്ചാണ് ശിലാസ്ഥാപനം നടക്കുക. പത്താം ക്ലാസില്‍ ഉന്നത വിജയം നേടിയ ആണ്‍കുട്ടികള്‍ക്ക് മികച്ച രീതിയില്‍ മത ഭൗതിക സമന്യയ വിദ്യാഭ്യാസം നല്‍കുന്നതും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ- ആത്മീയ ഉന്നതി ലക്ഷ്യമാക്കിയും സമൂഹത്തില്‍ അവകഗണന അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് പ്രത്യക പരിഗണന നല്‍കികൊണ്ട് ഓട്ടിസം കെയര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിങ്ങനെ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സ്വപ്ന സാക്ഷാത്കാരങ്ങളിലൊന്നായിരുന്നു ഫത്ഹുല്‍ ഫത്താഹ് കാമ്പസ്.

നിരവധി വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിനു കീഴില്‍ വിജയകരമായി നടന്നു വരുന്നുണ്ട്. ആശയവിനിമയങ്ങള്‍ക്കും സാമൂഹിക ഇടപ്പെടലുകള്‍ക്കും ബുദ്ധിമുട്ട് നേരിടുന്ന ഓട്ടിസം ബാധിച്ചവര്‍ക്ക് ഓട്ടിസം കെയര്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ വലിയൊരുരാശ്വാസമാവുമെന്നാണ് പ്രതീക്ഷ. പ്ലസ്ടു, ഡിഗ്രി, പി ജി, അടക്കം 8 വര്‍ഷത്തെ കോഴ്സിലൂടെ മത- സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിതരെ വാര്‍ത്തെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.