Connect with us

kerala

ഫെബ്രുവരി-4: ലോക കാൻസർ ദിനം

Published

on

മൊബൈൽ ഫോൺ ഉപയോഗം കാൻസർ രോഗത്തിന് കാരണമോ.?

സമീപകാലങ്ങളായി വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും ക്യാൻസർ സാധ്യതയും എന്നത്. ആശുപത്രിയിൽ എന്നെ സന്ദർശിക്കുന്ന പല മാതാപിതാക്കന്മാരും ഈ ഒരു സംശയം എന്നോട് ചോദിക്കാറുമുണ്ട്. കോവിഡിന്റെ വരവോടുകൂടിയാണ് കുട്ടികളുടെ മൊബൈൽ ഉപയോഗം അനുവദനീയമായ നിലയിൽ എത്തിച്ചേർന്നത്. എന്നാൽ ആ സാഹചര്യം മാറി സ്കൂളുകളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും സ്കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിൻറെ അടുത്തേക്കാണ്. ചെറിയ കുട്ടികളുടെ കാര്യം എടുത്താലോ അവർക്ക് ഭക്ഷണം നൽകാനും അടക്കിയിരുത്താനും ഉറങ്ങുന്നതിന് പോലും മാതാപിതാക്കൾ ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെ തന്നെ. കുട്ടികൾ മാത്രമല്ല മുതിർന്നവരും ജീവിതത്തിൻ്റെ നല്ലൊരു ഭാഗവും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സമയം ചിലവയിക്കുന്നവരാണ്.

മൊബൈൽ ഫോൺ റേഡിയേഷൻ മൂലം കുട്ടികളിൽ കാൻസർ വരാനുള്ള സാധ്യതയെ കുറിച്ച് പതിറ്റാണ്ടുകളായി നടന്നുവരുന്ന ശാസ്ത്രീയ ഗവേഷണത്തിനും ഇതുവരെയും അടിസ്ഥാനകരമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ IARC നടത്തിയ പഠനത്തിൽ സ്മാർട്ട് ഫോൺ ഉപയോഗം കാൻസറിനോ ട്യൂമറിനോ കാരണമാകുമെന്നതിന് തെളിവുകളില്ല എന്നാണ്.

മൊബൈൽ ഫോണുകൾ പുറന്തള്ളുന്ന നോൺ അയോണിങ് റേഡിയേഷനിൽ ഡിഎൻഎ കേടുപാടുകൾക്ക് ആവശ്യമായ ഊർജ്ജം ഇല്ല എന്നാണ് പഠനം എങ്കിലും, ഇവയിൽ നിന്നും പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി – ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.

14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉണ്ടായേക്കാവുന്ന ചില ദോഷവശങ്ങൾ സംബന്ധിച്ച ചില പഠനങ്ങൾ ഈയിടെ പുറത്തുവന്നിട്ടുണ്ട്. പഠനങ്ങൾ തെളിയിക്കുന്നവ ഗുണമായാലും ദോഷമായാലും കുട്ടികളെ സംബന്ധിച്ച ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു. കുട്ടികളുടെ ത്വക്ക് മുതൽ എല്ലാ അവയവങ്ങളും വളർച്ചയുടെ ഘട്ടത്തിൽ ആയതിനാൽ മൊബൈലിൽ നിന്നുണ്ടാകുന്ന വൈദ്യുതകാന്തിക തരംഗങ്ങൾ മുതിർന്നവരെക്കാൾ വേഗത്തിൽ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. വീഡിയോ കാണുന്നതിനും ഗെയിമിനും മറ്റുമുള്ള മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, വാശിയും ദേഷ്യവും വർദ്ധിക്കുക പഠനത്തിൽ ശ്രദ്ധകുറയുക എന്നിങ്ങനെ മുതൽ ആത്മഹത്യാ പ്രവണത വരെ ഇത് മൂലമുണ്ടാകുന്നു.

മൊബൈൽ കമ്പ്യൂട്ടർ സുലഭം അല്ലാതിരുന്ന ഒരു കാലത്ത് കുട്ടികൾക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു സോഷ്യൽ മീഡിയയുടെ വളർച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലി ഉണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. ചുറ്റുപാടുകളെ അറിഞ്ഞ് കളിച്ച് വളരേണ്ട പ്രായത്തിൽ മൊബൈൽ ഫോണിൻറെ ചെറിയ സ്ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല. മൊബൈൽ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കിൽ മാത്രം അനുവദിക്കുക. മുഖത്തോടു ചേർത്തുപിടിച്ചു കാണുന്നതിനും, തലയിണയുടെ അടിയിൽ വച്ച് ഉറങ്ങുന്നതും ഒരുകാരണവശാലും അനുവദിക്കരുത്. മാതാപിതാക്കൾ എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലർത്തുക അവരുടെ ബാല്യകാലം അവർ പൂർണ്ണമായും ആസ്വദിച്ചു വളരട്ടെ. ഇങ്ങനെ ചെയ്യുന്നതോടൊപ്പം തെന്നെ കാൻസറിൻ്റെ ലക്ഷണങ്ങളും നമ്മൾ മനസിലാക്കിയിരിക്കണം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളർച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികൾ എന്നിവ കുട്ടികളിൽ രക്താർബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളിൽ ഉൾപ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളിൽ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളിൽ കഴലകൾ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താർബുദത്തിന്റെയോ ലക്ഷണമാകാം. കഴലകൾ കണ്ടാൽ പരിശോധിച്ച് അത് കാൻസർ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയർക്കുക എന്നിവയും കാൻസറിന്റെ ലക്ഷണമാകാം. ഇതെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ 9633620660 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്

കോഴിക്കോട് ആസ്റ്റർ മിംസിലെ കുട്ടികളുടെ കാൻസർ വിഭാഗം കൺസൽട്ടൻ്റും ബോൺമാരോ ട്രാൻസ്ഫ്യൂഷൻ സ്പഷലിസ്റ്റുമായ ഡോ. കേശവൻ ആണ് വിവരങ്ങൾ നൽകിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശ്ശൂരിൽ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്.

Published

on

സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു.

തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചത്. നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Continue Reading

kerala

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികൾക്കും ജാമ്യം

അജേഷ്, അഖിലേഷ്, നിധിൻ കുമാർ എന്നിവരാണ് ജാമ്യം നേടിയത്

Published

on

റിയാസ് മൗലവി വധക്കേസിലെ 3 പ്രതികള്‍ക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായാണ് അജേഷ്, അഖിലേഷ്, നിധിന്‍ കുമാര്‍ എന്നിവര്‍ ജാമ്യം നേടിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ജാമ്യം.

കേസില്‍ 3 പ്രതികളെയും നേരത്തേ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട മൂന്നുപേര്‍ പത്ത് ദിവസത്തിനകം അതേ കോടതിയില്‍ ഹാരജാവുകയും മൂന്നുപേരും 50,000 രൂപയുടെ ബോണ്ടുകളും രണ്ട് ജാമ്യക്കാരെയും ഹാജരാക്കി ജാമ്യം നേടണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇത് പ്രകാരമാണ് പ്രതികളിപ്പോള്‍ ജാമ്യം നേടിയിരിക്കുന്നത്.

വിചാരണക്കോടതി പരിധിയില്‍ നിന്ന് വിട്ടുപോകരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സര്‍ക്കാര്‍ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

Continue Reading

kerala

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം; വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; വൈദ്യുതി മുടക്കം പതിവാകുന്നു

വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി.

Published

on

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. 113.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി മുടക്കം പതിവായി. കൊച്ചിയിലും മലപ്പുറത്തും ഇന്നലെ നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.

അതിനിടെ സംസ്ഥാനത്ത് വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമായി. ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം വര്‍ധിച്ചത്. വൈകുന്നേരം 6 മുതല്‍ രാത്രി ഒരു മണി വരെയുള്ള സമയം വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. പലയിടത്തും വൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നത് മൂലം ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസ് ഉരുകി പോകുന്നതിന് ഇടയാക്കുന്നുണ്ട്.

ഇതൊരു പ്രദേശം തന്നെ ഇരുട്ടിലാക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങള്‍ സഹകരിക്കാതെ മാറ്റം വരില്ലെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് രണ്ടിന് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇതിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളത്തിന്റെ കുറവുണ്ടെന്നും മഴ പെയ്യാത്തതിന് എന്ത് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു എസിക്ക് പകരം നാല് എസി ഒക്കെ വെക്കുന്നു ഉപയോഗം കൂടില്ലേ എന്നും പവര്‍ ഡ്രിപ്പ് ആകുമെന്നും അദ്ദേഹം പറയുന്നു. ജീവനക്കാരും മനുഷ്യരാണ്. അവരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകണ്ടേ എന്ന് മന്ത്രി ചോദിച്ചു.

Continue Reading

Trending