കോഴിക്കോട്: ഫറോക്ക്നഗരസഭ 7ാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൈതക്കാട് വീട്ടില്‍ ഇ.കെ താഹിറക്ക് (മുസ് ലിം ലീഗ്) 156 വോട്ടിന്റെ ഉജ്ജ്വല ജയം. നഗരസഭയുടെ ഭരണം ആർക്കൊപ്പമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു.

d918d5fa-4af5-4df1-8bef-f514a08009ee

136 വേട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ വാർഡിൽ കഴിഞ തവണ യു. ഡി .എഫ്. വിജയിച്ചത്. ഇത്തവണ ലീഡ് ഉയർത്താൻ കഴിഞ്ഞത് ഭരണ സമിതിക്കുള്ള അംഗീകാരമായി.

എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വി. പി. സർഫിനയും ബി ജെ പി സ്ഥാനാർത്തയായി നിഷ വിശ്വനാഥനും രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുമടക്കം അഞ്ച് സ്ഥാനാർത്ഥികളാണ് മൽസര രംഗത്തുണ്ടായിരുന്നത് .

ഇവിടെ നിന്നും വിജയിച്ച കൗണ്‍സിലറും നഗരസഭ വികസനകാര്യ സമിതി അധ്യക്ഷയുമായിരുന്ന സബീന മന്‍സൂറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.