kerala

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും

By webdesk18

June 13, 2025

മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും. ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്. യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.