തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍. ഇക്കാര്യം ചൂണ്ടക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് അയച്ചു.

തിയേറ്റര്‍ തുറക്കുമ്പോള്‍ വിനോദ നികുതി ഒഴിവാക്കണമെന്നും തിയേറ്റര്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.