തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം. എഞ്ചിന് പിന്നിലെ പാര്‍സല്‍ ബോഗിക്കാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് വര്‍ക്കലയ്ക്ക് സമീപത്തുവെച്ച് ചങ്ങലവലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തിച്ചു. ഉടന്‍ അഗ്നിശമനയെത്തി തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കുകള്‍ ഉരസിയുള്ള തീപൊരിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ. തീപിടിത്തമുണ്ടായ കോച്ച് വേര്‍പ്പെടുത്തിയിട്ടുണ്ട്.