അരീക്കോട്: ഊര്‍ങ്ങാട്ടിരി ആനക്കയം കോളനിയില്‍ ഉരുള്‍പൊട്ടലില്‍ ഏഴു പേര്‍ മരണപ്പെട്ടതായി വിവരം. രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ മേഖലയാണിത്. മൂന്നു വീടുകള്‍ ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. അരീക്കോട് നിന്നുള്ള ഫയര്‍ ഫോര്‍സും തണ്ടര്‍ ബോള്‍ട്ടുമാണ് മേഖലയില്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറു മണിക്കൂറിനുള്ളില്‍ പത്തു തവണയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. ഈ പ്രദേശത്തിന്റെ അവസ്ഥ വിവരണാതീതമാണെന്നാണ് പറയുന്നത്. ഇനിയും ആളുകളുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുന്ദരന്‍, സരോജിനി, ചിന്നു, ഉണ്ണി കൃഷ്ണന്‍, മാത, ശ്രീക്കുട്ടി, എന്നിവരാണ് മരണപ്പെട്ടത്. ബാക്കിയുള്ളവര്‍ക്ക് തിരച്ചില്‍ തുടരുകയാണ്.