ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. നാലുതവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.

1977ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു.

മാധവ് സിങ് സോളങ്കിയുടെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി അനുശോചനം രേഖപ്പെടുത്തി.