Film

നാല്‍പ്പതു വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഏത് നടന്റേതാണ് ?

By chandrika

August 20, 2020

നാല്‍പ്പതു വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഏത് നടന്റേതാണെന്ന് മനസ്സിലായോ? നാല്‍പ്പതുവര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം മലയാള സിനിമയിലെ അവിഭാജ്യഘടകമായ ആ നടന്‍ തന്നയൊണ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ സിദ്ദിഖിന്റെ പഴയകാല ചിത്രമാണിത്.

പഴയകാല ചിത്രത്തിന് കമല്‍ഹാസന്‍ ലുക്കുണ്ടെന്നും എന്നാല്‍ ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലേതിനെക്കാള്‍ സുന്ദരനാണ് ഇപ്പോഴെന്നും സിദ്ദിഖ് പറയുന്നു. ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. അന്ന് പരിശ്രമിച്ചിരുന്നുവെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പ്രഭയുടെ നരേന്ദ്രനായി അഭിനയിക്കാമായിരുന്നു എന്നെല്ലാമാണ് കമന്റുകള്‍.

സ്വഭാവനടനായും കോമഡിതാരമായും തൊണ്ണൂറുകളിലെ ചിത്രങ്ങളില്‍ തിളങ്ങിനിന്നിട്ടുള്ള സിദ്ദിഖ് നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിരുന്നു. മിനിസ്‌ക്രീനില്‍ നിരവധി പരിപാടികളില്‍ അവതാരകനായും എത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമാപ്രേമികള്‍ക്കിടയിലും സിദ്ദിഖിന് ആരാധകരുണ്ട്.