X
    Categories: Newsworld

ടിക്‌ടോക്, വീചാറ്റ് എന്നിവക്ക് ഞായറാഴ്ച മുതല്‍ അമേരിക്കയില്‍ വിലക്ക്

വാഷിങ്ടൻ∙ ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഈ മാസം 20 മുതൽ യുഎസിൽ വിലക്കേർപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഈ ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാങ്കേതികാര്യങ്ങൾ സംബന്ധിച്ച യുഎസ്–ചൈന തർക്കങ്ങൾക്കിടയിലും അമേരിക്കൻ നിക്ഷേപകരുമായി കൈകോർക്കാൻ ടിക്ടോക് നീക്കംനടത്തുന്നതിനിടയിലുമാണ് തീരുമാനം പുറത്തുവരുന്നത്.

രാജ്യസുരക്ഷ, വിദേശനയം, യുഎസിന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകൾ ദുരുപയോഗം ചെയ്തതായി യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പറഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള വിഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കൻ കമ്പനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിൽ ടിക്ടോക് ഉൾപ്പെടെ 59 ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇതിനു പിന്നാലെ യുഎസും സമാന നടപടിക്ക് നീങ്ങുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

web desk 1: