ഇന്ധന വില വീണ്ടും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.

പെട്രോള്‍ വില ലിറ്ററിന് 27 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 32 പൈസയും കൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.