kerala

ഇന്ധന ടാങ്കിന്റെ അടപ്പ് തുറക്കാന്‍ വിസമ്മതിച്ചു; പെട്രോള്‍ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മര്‍ദിച്ചതായി പരാതി

By webdesk11

July 26, 2023

ഇടുക്കി കുമളിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കുമളി ചളിമടിയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മര്‍ദ്ദനമേറ്റത്. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എ.എസ്.ഐ മുരളിയാണ് മര്‍ദ്ദിച്ചത്.

ഇന്ധനം നിറക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് ഇന്ധന ടാങ്കിന്റെ അടപ്പ് തുറക്കാന്‍ പമ്പിലെ ജീവനക്കാരന് ആവശ്യപ്പെട്ടു. അത്് ജീവനക്കാരന്‍ ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.എന്നാല്‍ ജീവനക്കാരന്‍ ഇത് വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസുകാരന്‍ തന്നെ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്തു.