X

മെസിക്കുവേണ്ടി സിറ്റി ജീസസിനെ വില്‍ക്കും

ലണ്ടന്‍: മെസിയെ ടീമിലെത്തിക്കാന്‍ ബ്രസീല്‍ സ്‌ട്രെക്കര്‍ ഗബ്രിയേല്‍ ജീസസിനെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കുമെന്നാണ് സൂചന. മെസിയെ ടീമിലെത്തിക്കാന്‍ പണം കണ്ടത്തേണ്ടതിന്റെ ഭാഗമായാണ് ഈ താരങ്ങളെ വില്‍ക്കാനൊരുങ്ങുന്നത്.

ബാര്‍സയില്‍ നിന്ന് സുവാരസ് പോകുന്നതിന് പകരമായി ഗബ്രിയേല്‍ ജീസസ് ടീമിലെത്തുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിറ്റിക്ക് പിന്നാലെ മെസിയെ ടീമിലെത്തിക്കാന്‍ ഇന്റര്‍മിലാനും പിഎസ്ജിയും തയ്യാറെടുക്കുന്നുണ്ട്. അതേസമയം, മെസിയുടെ ട്രാന്‍സ്ഫര്‍ പ്രതീക്ഷിച്ചതിലും വലിയ ട്രാന്‍സ്ഫര്‍ ആയി മാറാനാണ് സാധ്യത. പെപ് ഗോര്‍ഡിയോളയുമായി ചര്‍ച്ച നടത്തിയതിന് ശേഷം മെസി തന്റെ മുന്‍ സഹതാരമായ നെയ്മറിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ഇ എസ് പി എന്‍ ബ്രസീല്‍ കമെന്റേറ്റര്‍ ജോര്‍ജ് നികോള വെളിപ്പെടുത്തിയത്.

നെയ്മറിനോട് പിഎസ്ജി വിട്ട് തനിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേരുന്നതിനെ കുറിച്ച് മെസി ചര്‍ച്ച നടത്തിയെന്നാണ് സൂചന. നേരത്തെ, നെയ്മറിനെ ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനെ ചൊല്ലി മെസി ക്ലബ്ബ് മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ബാഴ്‌സ പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യു നെയ്മറിനെ തിരിച്ചു കൊണ്ടുവരില്ലെന്ന് ശക്തമായ നിലപാടെടുത്തതോടെയാണ് മെസി ക്ലബ്ബുമായി മാനസികമായി അകന്നത്.

നമുക്കൊരുമിച്ചാലേ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കൂ എന്ന് മെസി നെയ്മറിന് വാട്‌സപ് സന്ദേശം അയച്ചത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. നെയ്മറിന് പി എസ് ജിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. നെയ്മര്‍ മെസിയുടെ താത്പര്യത്തിനനുസരിച്ച് നീങ്ങിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്ലെയിംഗ് ഇലവനിലെ നാല് പ്രധാന താരങ്ങളെയെങ്കിലും വില്‍ക്കുമെന്നാണ് വിവരം. ആ പണം ഉപയോഗിച്ച് മെസിനെയ്മര്‍ സഖ്യത്തിനുള്ള സാധ്യതയൊരുക്കും.

web desk 3: