കൊല്‍ക്കത്തയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്യൂഷനു പോകുന്ന വഴിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. സഞ്ജു സാഹ, വിക്കി പാസ്വാന്, രാജേഷ് പാസ്വാന് എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
മൂന്ന് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയെ മോട്ടിലാല്‍ കോളനിയിലെ ഒരു വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ ബലമായി കൊണ്ടുപോയാണ് അധിക്രമത്തിന് ഇരയാക്കിയത്. പ്രതികള്‍ മദ്യലഹരിയില്‍ ആയപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കള്‍ ഡം ഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു.കൊല്‍ക്കത്തയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗ കേസുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഏഴാം ക്ലാസുകാരി ഇരയായ കൂട്ട ബലാത്സംഗം.