Connect with us

india

ഗെഹ്‌ലോട്ട് 27നും തരൂര്‍ 30നും പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ മാസം 27നും ശശി തരൂര്‍ 30നും പത്രിക സമര്‍പ്പിക്കും.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ മാസം 27നും ശശി തരൂര്‍ 30നും പത്രിക സമര്‍പ്പിക്കും. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. കൂടെ നില്‍ക്കുന്ന നേതാക്കള്‍ക്കൊപ്പം നേരിട്ടെത്തി പത്രിക സമര്‍പ്പിക്കുന്നതിലൂടെ ശക്തി പ്രകടനത്തിനുള്ള അവസരമായി ഇരു നേതാക്കളും ഇതിനെ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 22 വര്‍ഷം മുമ്പാണ് ഇതിനു മുമ്പ് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദും തമ്മിലായിരുന്നു മത്സരം. 2000 നവംബറില്‍ നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ട 7700 വോട്ടുകളില്‍ 7448 വോട്ടുകളും സോണിയക്കാണ് ലഭിച്ചത്. ജിതേന്ദ്ര പ്രസാദിന് 94 പേരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം ജെയ്‌സാല്‍മീറിലെ താനോട്ട് മാതാ ക്ഷേത്രത്തില്‍ ഗെഹ്‌ലോട്ട് സന്ദര്‍ശനം നടത്തി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് 71കാരനായ ഗെഹ്‌ലോട്ടിന്റെ ക്ഷേത്ര ദര്‍ശനം. ഒരു പദവിയോടും അമിത വിധേയത്വമില്ലെന്നും 40 വര്‍ഷമായി ഭരണഘടനാ പദവികള്‍ വഹിക്കുന്നു എ ന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Published

on

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്.

ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകള്‍ക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച്‌ 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Continue Reading

india

തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു.

Published

on

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്.വീടിന്റെ പുറകില്‍ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കാര്‍ യാത്രക്കാര്‍ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്ബും വളര്‍ത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്ബോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Continue Reading

india

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എന്‍.ഐ.എക്ക് തിരിച്ചടി: അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ തള്ളി

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Published

on

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എ അപ്പീല്‍ തളളി.കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

കണ്ണൂര്‍ പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നായിരുന്നു എന്‍.ഐഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പാലയാട് ലോ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു. മറ്റ് കേസുകളില്‍ പ്രതിയാവരുതെന്ന ഉപാധിയോടെയാണ് മാവോയിസ്റ്റ് കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ധര്‍മ്മടം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍.ഐ.എ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.2019-ലാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും മാവോവാദിബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ. കേസ് ചുമത്തുകയായിരുന്നു

Continue Reading

Trending