X

വല കുലുക്കി ഘാന കീഴടങ്ങി; പോര്‍ചുഗല്‍ വിജയം 3-2ന്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ് എച്ച് മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഘാന കീഴടങ്ങി. 3-2നാണ് പോര്‍ചുഗല്‍ വിജയം ഉറപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (65), ജോവാ ഫെലിക്‌സ് (78), റാഫേല്‍ ലിയോ (80) എന്നിവരാണ് ഘാനയുടെ ഗോള്‍ വലകുലുക്കിയത്. ആന്ദ്രെ അയു (73), ഓസ്മാന്‍ ബുകാരി (89) എന്നിവരര്‍ പോര്‍ച്ചുഗലിന്റെ വലയും കുലുക്കി.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു. മത്സരത്തിലെ അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീശിയ പെനാല്‍റ്റിയിലൂടെ ആയിരുന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചു ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യതാരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍നിന്ന് വ്യത്യസ്തമായി, രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു. ഒടുവില്‍ പോര്‍ച്ചുഗലിന്റെ വാശി വിജയത്തിലെത്തിച്ചു.

ഖത്തറില്‍ ലോകകപ്പില്‍ ക്ലബ് ഇല്ലാതെ കളിക്കുന്ന ഒരേയൊരു താരമാണ് റൊണാള്‍ഡോ. കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. താരത്തിന്റെ അഞ്ചാമത്തെ ലോകകപ്പ് കൂടിയാണിത്.

web desk 3: