ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഗുലാം നബി കുറിച്ചു.

താനുമായി അടുത്ത ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും ആസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, അഭിഷേക് സിങ്വി, തരുണ്‍ ഗോഗോയ് എന്നിവര്‍ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.