കൊച്ചി : സ്വര്‍ണവില കൂടി. പവന് 200 രൂപ വര്‍ധിച്ച് 36,800 രൂപയായി. ഗ്രാമിന് 4600 രൂപയായി. ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള സാധ്യതകള്‍ക്ക് ഡോളര്‍ തടയിട്ടു. ഇതോടെ സ്‌പോട് ഗോള്‍ഡിന്റെ വിലവര്‍ധന 0.2ശതമാനത്തിലൊതുങ്ങി. ഔണ്‍സിന് 1,847.96 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 49,328 രൂപയായി താഴ്ന്നു. വെള്ളിയുടെ വില 0.22 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 65,414 രൂപയുമായി.